യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍


യുകെയില്‍ താമസ സ്ഥലം അന്വേഷിക്കുന്നവര്‍ വാടകയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ജീവിതത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണ്. ജീവിതത്തിനും സുരക്ഷയുടെ അടിസ്ഥാനത്തിലും മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഫീനിക്‌സ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ശേഖരിച്ച ഈ വിവരം സേഫ്റ്റി ആന്‍ഡ് വെല്‍ ബിയിംഗ് ഇന്‍ഡക്‌സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രാദേശിക കുറ്റകൃത്യങ്ങളുടെ നിരക്ക്, മരണ നിരക്ക്, മാനസിക ആരോഗ്യ നിരക്ക്, രോഗങ്ങളുടെ അസാന്നിദ്ധ്യത്തിന്റെ നിരക്ക് അതുപോലെ ജോലി സ്ഥലത്തുനിന്നുണ്ടാകാനിടയുള്ള പരിക്കുകളുടെ നിരക്ക് എന്നീ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. തൊഴിലും വ്യക്തിജീവിതവുമായുള്ള സന്തുലനം ഈ സൂചികയിലെ ഒരു പ്രധാന ഘടകമാണ്
മികച്ച പത്ത് സ്ഥലങ്ങള്‍ സ്വിന്‍ഡണ്‍, ല്യുട്ടണ്‍, ലണ്ടന്‍, റീഡിംഗ്, സ്ലോ, യോര്‍ക്ക്, പീറ്റര്‍ബറോ, മില്‍ട്ടണ്‍ കീനെസ്സ്, പോര്‍ട്‌സ്മൗത്ത്, സൗത്താംപ്ടണ്‍ എന്നിവയാണ്. ഏറ്റവും മോശപ്പെട്ട നഗരങ്ങള്‍ വിഗാന്‍, സന്ദര്‍ലാന്‍ഡ്, ഹള്‍, മിഡില്‍സ്ബറോ, ബാണ്‍സ്റ്റി, റോത്തര്‍ഹാം, റോക്ക്‌ഡെയ്ല്‍, സ്റ്റഫോര്‍ഡ്, ഡോണ്‍കാസ്റ്റര്‍, വെയ്ക്ക്ഫീല്‍ഡ് എന്നിവയാണ്.

സ്വിന്‍ഡണ്‍, ല്യുട്ടണ്‍, ലണ്ടന്‍ എന്നീ നഗരങ്ങള്‍ 100-ല്‍ 19 സ്‌കോര്‍ നേടി സമനിലയില്‍ എത്തി. കുറ്റകൃത്യ നിരക്കുകള്‍ കുറഞ്ഞതും, പരിക്കേല്‍ക്കുവാന്‍ സാധ്യത കുറഞ്ഞതും അതുപോലെ രോഗങ്ങള്‍ കുറഞ്ഞതുമായി ഈയിടങ്ങള്‍ താമസിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവുമുത്തമമായ സ്ഥലങ്ങളായി കണക്കാക്കുകയായിരുന്നു. കുറ്റകൃത്യനിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനമാണ് സ്വിന്‍ഡണ് ഉള്ളത്. അതേസമയം 1000 പേര്‍ക്ക് ഒരു പരിക്കുപോലുമില്ലാതെ ല്യുട്ടണ്‍ ആ വിഭാഗത്തില്‍ മുന്നിലെത്തി. ലണ്ടന്‍ ആരോഗ്യകാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

 • ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ
 • ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി
 • ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു
 • ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു
 • ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'
 • 'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും
 • തിരിച്ചടികളുടെ കാലത്ത് ഓഫറുകളുടെ അവസരമായി ബ്ലാക്ക് ഫ്രൈഡെ
 • കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി
 • രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway