വിദേശം

നരേന്ദ്ര മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി ഒന്നേകാല്‍ മണിക്കൂര്‍ കൂടിക്കാഴ്ച

വത്തിക്കാന്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍ നിന്ന് മടങ്ങി. വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയാത്രോ പരോളിനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ സ്വകാര്യമായായിരുന്നു കൂടിക്കാഴ്ച. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് വിവരം.

ഇന്ത്യന്‍ സമയം 12 മണിയോടെ വത്തിക്കാന്റെ അപ്പസ്‌തോലിക അരമനയിലെത്തിയ മോദിയെ ഗാര്‍ഡ് ഓഫ് നല്‍കി സ്വീകരിച്ചു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മോദിക്കൊപ്പമുണ്ടായിരുന്നു.

കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിനിധിതല ചര്‍ച്ചയും നടന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്നതു മാത്രമല്ല, വത്തിക്കാന്റെ രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ വളരെ പ്രധാന്യമുള്ളതാണ് ഇരുവരുടെയും കൂടിക്കാഴ്ച.
22 വര്‍ഷത്തിനു ശേഷമാണ് ഒരു പ്രധാനമന്ത്രിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി.

മോദിക്ക് മുമ്പ് പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു(1955), ഇന്ദിരാഗാന്ധി(1986), ഐ കെ ഗുജ്റാള്‍(1997), അടല്‍ ബിഹാരി വാജ്പേയി(2000) എന്നിവര്‍ വത്തിക്കാനില്‍ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു.

 • അബുദാബി എയര്‍പോര്‍ട്ടിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം
 • അമേരിക്കയിലെ സിനഗോഗില്‍ ജനങ്ങളെ ബന്ദിയാക്കിയത് ബ്ലാക്ക്‌ബേണില്‍ നിന്നുള്ള ഭീകരന്‍; മാഞ്ചസ്റ്ററില്‍ അറസ്റ്റ്
 • ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി
 • ന്യൂയോര്‍ക്കില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
 • ഒമിക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമല്ല; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • വരാനിരിക്കുന്നത് കോവിഡ് സുനാമി; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു; വര്‍ണവിവേചനത്തിനെതിരെ പോരാടിയ വൈദികന്‍
 • ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് 400ഓളം സ്ത്രീകളെ വെബ്ക്യാം വഴി ലൈംഗിക ചൂഷണം
 • ലോകത്തിലെ ഏറ്റവും ആരാധ്യ വനിത മിഷേല്‍ ഒബാമ ; ആദ്യ പത്തില്‍ പ്രിയങ്ക ചോപ്രയും
 • പുകവലിക്കാത്ത തലമുറയ്ക്കായി നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway