ചരമം

കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു


കോട്ടയം: തലയോലപറമ്പ് ബ്രഹ്‌മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യയും മകളുമാണ് മരിച്ചത്.സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയിലാണ്. സുകുമാരന്റെ ഭാര്യ സീന(54) മൂത്തമകള്‍ സൂര്യ(27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മൂത്തമകളുടെ വിവാഹം സമീപകാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്നകാര്യം പരിശോധിച്ച് വരുകയാണ്. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്.

സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം.

  • കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു
  • ആറ് മാസം മുമ്പ് പ്രണയ വിവാഹം; 22 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
  • ഇടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
  • കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍
  • മലപ്പുറത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
  • പുതുവത്സര ദിനത്തില്‍ തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
  • ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
  • ചവറയില്‍ മിനി ബസും വാനും കൂട്ടിയിടിച്ചു 4 മത്സ്യത്തൊഴിലാളികള്‍ മരിച്ചു; 24 പര്‍ക്ക് പരിക്ക്‌
  • കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് കുട്ടി മരിച്ചു
  • ഈസ്റ്റ് ഹാമില്‍ ദിവസങ്ങള്‍ക്കിടെ വിടപറഞ്ഞത് മൂന്ന് മലയാളികള്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway