സ്പിരിച്വല്‍

'സെന്‍സസ് ഫിദെയ് '. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസവബോധ സെമിനാര്‍ബര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു . 2014 ല്‍ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെന്‍സെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാര്‍ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയില്‍ ( നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ) ആണ് . വെള്ളിയാഴ്ച സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സെമിനാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും . രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളോടൊപ്പം മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കൂടി എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു സ്വാഗതം ആശംസിക്കും , പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിന്റ് സെക്രെട്ടറി ജോളി മാത്യു നന്ദി അര്‍പ്പിക്കും , 2023 ല്‍ റോമില്‍ നടക്കുന്ന സാര്‍വത്രിക സൂനഹദോസിന് മുന്നോടിയായി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും സാര്‍വത്രിക തലത്തല്‍ ദൈവജനത്തെ മുഴുവന്‍ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇതിനൊരുക്കമായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു . ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ നടക്കുന്ന ഈ സെമിനാര്‍ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .

 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം ; സമാപന സമ്മേളനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു
 • സീറോ മലബാര്‍ ഇടവക ലീഡ്‌സില്‍ പള്ളി വാങ്ങി; ദേവാലയ ഉദ്ഘാടനവും ഇടവക പ്രഖ്യാപനവും ഞായറാഴ്ച
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു
 • സുവാറ ബൈബിള്‍ ക്വിസ്: ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ മാര്‍ക്കുകള്‍ നേടി പതിനൊന്നുപേര്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചരണ സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു
 • പരുമല തിരുമേനിയുടെ 119 മത് ഓര്‍മ പെരുന്നാള്‍ ക്രോളിയില്‍ ഞായറാഴ്ച
 • ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അനുഹ്രഹ സാന്നിധ്യമായി മാര്‍. സ്രാമ്പിക്കല്‍
 • ഈസ്റ്റ് ഹാം സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍ നവംബര്‍ 20ന് ഈ വര്‍ഷത്തെ ക്രിസ്തു രാജത്വ തിരുനാള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ് ദാന സമ്മേളനവും ലോഗോ പ്രകാശനവും നടന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway