അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളികള്‍ക്കുവേണ്ടി സംഗീതവിരുന്നൊരുക്കുന്നു

ലിവര്‍പൂള്‍ എന്റര്‍റ്റൈന്മെന്റ് ക്ലബ്ബിന്റെ ബാനറില്‍ കേരളത്തിലെ അറിയപ്പെടുന്ന ഗായകരായ ഹരീഷ് ,സിത്താര ,മിഥുന്‍ എന്നിവരടങ്ങുന്ന ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ ഗാനമേള വരുന്ന ഫെബ്രുവരി മാസം 27 നു ലിവര്‍പൂള്‍ നോസിലി കള്‍ച്ചറല്‍ പാര്‍ക്കില്‍ വച്ച് നടക്കുന്നു .

പരിപാടിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം ലിവര്‍പൂള്‍ ,ബെര്‍ക്കിന് ഹെഡ്, കാത്തോലിക്ക പള്ളി.കളുടെ വികാരി ആന്‍ഡ്രുസ് ചിതലിനും, ആന്റ്റൊ ജോസിനും നല്‍കികൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു . ചടങ്ങില്‍ സാബു ജോണ്‍ ,ബാബു മാത്യു .ജിനോയ് മാടന്‍ ,സുനില്‍ വര്‍ഗീസ് ,സിബി ലോനപ്പന്‍ ,ജസ്‌വിന്‍എന്നിവര്‍ സന്നിഹിതരായിരുന്നു

കൊറോണക്ക് ശേഷം മനുഷ്യര്‍ക്ക് ഒത്തുകൂടാനും സംഗീതം ആസ്വാദിക്കാനും കിട്ടുന്ന അവസരം മുതലാക്കാന്‍ മലയാളകി സമൂഹം ഉണര്‍ന്നു കഴിഞ്ഞു, ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ് അല്ലെങ്കില്‍ താഴെ പോസ്റ്ററില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ കൂടി ഓണ്‍ലൈന്‍ ആയി എടുക്കാവുന്നതാണ് . ലിവര്‍പൂളിന് പുറത്തുഉള്ളവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്സാഹത്തിലാണ്. ചരുങ്ങിയ സമയം കൊണ്ട് 200 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു .

.ലിവര്‍പൂള്‍ എന്റര്‍റ്റൈന്മെന്റ് ക്ലബ്ബിനു നേതൃത്വം കൊടുക്കുന്നത് സജി ജോണ്‍ , ബാബു മാത്യു സാബു ജോണ്‍ ദിലീപ് ചന്ദ്രന്‍ സിബി ലോനപ്പന്‍ എന്നിവരാണ് പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പോസ്റ്റ് കോഡ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ വിവരിച്ചിട്ടുണ്ട് .

 • യുക്മ ദേശീയ കലാമേള രജിസ്‌ട്രേഷന്‍ 28 വരെ നീട്ടി; വീഡിയോ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 12
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവാന്‍ രണ്ട് നാള്‍ കൂടി
 • മണ്ഡല മകര വിളക്ക് ചിറപ്പ് മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍
 • ഇടുക്കി ചാരിറ്റി യുകെ സമാഹരിച്ച തുക സോഫിക്കും വിജോയ്ക്കും കൈമാറി
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു
 • നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറില്‍
 • കരിമ്പനിലെ കുഞ്ഞുങ്ങള്‍ക്കായും തോപ്രാംകുടിയിലെ സോഫിക്കായുമുള്ള ചാരിറ്റി അവസാനിച്ചു, ലഭിച്ചത് 3500 പൗണ്ട്
 • എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 27 ന് ക്രോയിഡോണില്‍
 • ഇടുക്കി ചാരിറ്റിക്കു വലിയ ജനപിന്തുണ; ഇതുവരെ ലഭിച്ചത് 2450 പൗണ്ട്
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള രജിസ്‌ട്രേഷന്റെ അവസാന തീയതി നവംബര്‍ 21 ; വീഡിയോകള്‍ അയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 5
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway