വിദേശം

ഓസ്ട്രിയയില്‍ ലോക്ഡൗണ്‍; യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍

വിന്ററിനു തൊട്ടു മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രോഗം പടര്‍ന്നുപിടിച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

വാക്സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗണ്‍ വരുന്നത്. ഫെബ്രുവരി ഒന്നിനകം സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഓസ്ട്രിയയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴ് ദിവസത്തിനിടെ 100,000 പേരില്‍ 991 പേര്‍ എന്നതാണ് ഇവിടെ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.

ഓസ്ട്രിയന്‍ ജനതയുടെ മൂന്നില്‍ രണ്ടുപേരാണ് ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അതേസമയം, യൂറോപ്പിലാകമാനം കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


നെതര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജര്‍മനി, ചെക് റിപ്പബ്ലിക്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്സിനെടുക്കാത്തവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജര്‍മനിയിലും ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. സാമൂഹ്യ സമ്പര്‍ക്കം കുറക്കയണമെന്നും വാക്സിനേഷന്‍ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 • ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന
 • സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം കസേരപോയി
 • ക്രിസ്മസ് പരേഡിലേക്ക് കാറോടിച്ചു കയറ്റി; 5 പേര്‍ കൊല്ലപ്പെട്ടു 40-ഓളം പേര്‍ക്ക് പരുക്കേറ്റു
 • ബൈഡന് അനസ്‌തേഷ്യ; ആദ്യ വനിതാ പ്രസിഡന്റായി കമല ഹാരിസ്
 • സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍; ഓസീസ് ക്യാപ്റ്റന്‍ രാജിവച്ചു
 • അമേരിക്കയില്‍ മലയാളിയെ വെടിവച്ചു കൊന്നത് 15 വയസുകാരന്‍!
 • ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം
 • വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിച്ച വിമാന യാത്രക്കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍
 • 590 ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നു; വികാര നിര്‍ഭരരംഗങ്ങളുമായി വിമാനത്താവളങ്ങള്‍
 • നരേന്ദ്ര മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി ഒന്നേകാല്‍ മണിക്കൂര്‍ കൂടിക്കാഴ്ച
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway