സ്പിരിച്വല്‍

സീറോ മലബാര്‍ ഇടവക ലീഡ്‌സില്‍ പള്ളി വാങ്ങി; ദേവാലയ ഉദ്ഘാടനവും ഇടവക പ്രഖ്യാപനവും ഞായറാഴ്ച


ലീഡ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാര്‍ മിഷനിലെ അംഗങ്ങളുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബര്‍ 28 ഞായറാഴ്ച സാക്ഷാത്കാരമാകും. ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ . ജോസഫ് സ്രാമ്പിക്കല്‍ ദേവാലയ ഉദ്ഘാടനം നിര്‍വഹിക്കുകയും ഇടവകയായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ജിനോ അരിക്കാട്ടും വിവിധ മിഷനുകളുടെ ഡയറക്ടര്‍മാരായുള്ള വൈദികര്‍ , സന്യസ്തര്‍ മറ്റ് അല്മായ നേതാക്കള്‍ തുടങ്ങിയവരും ഇടവകാംഗങ്ങള്‍ക്കൊപ്പം തിരുകര്‍മ്മങ്ങളിലും ദേവാലയ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലും സംബന്ധിക്കും. ഇടവകയായി ഉയര്‍ത്തപ്പെടുന്ന ദേവാലയം 'സെന്റ് മേരിസ് ആന്റ് സെന്റ് വില്‍ഫ്രഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്' എന്നാവും നാമകരണം ചെയ്യപ്പെടുക.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ലീഡ്‌സ് കേന്ദ്രമായുള്ള സീറോമലബാര്‍ സമൂഹം ഉപയോഗിച്ചിരുന്ന ദേവാലയം തന്നെയാണ് ലീഡ്‌സ് രൂപതയില്‍ നിന്ന് വാങ്ങി സ്വന്തമാക്കിയിരിക്കുന്നത് . ലീഡ്‌സ് രൂപത വെസ്റ്റ് യോര്‍ക്ക് ഷെയറിലെയും നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ ചില ഭാഗങ്ങളിലുമുള്ള സീറോമലബാര്‍ കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി നല്‍കിയ ദേവാലയത്തില്‍ കഴിഞ്ഞ 6 വര്‍ഷങ്ങളായി എല്ലാ ദിവസങ്ങളിലും സിറോമലബാര്‍ ആരാധന ക്രമത്തിലുള്ള കുര്‍ബാനയും മറ്റ് തിരു കര്‍മ്മങ്ങളും നടന്നു വരുന്നു . 2018 ഡിസംബര്‍ 9 ന് സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ . ജോര്‍ജ് ആലഞ്ചേരി സെന്റ് മേരീസ് മിഷന്‍ പ്രഖ്യാപിച്ചതിനുശേഷമാണ് സ്വന്തമായൊരു ദേവാലയം സ്വന്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഞായറാഴ്ച 10 മണിക്ക് ആചാരപരമായ പ്രദക്ഷണത്തോടെ ചടങ്ങുകളും , തിരുകര്‍മ്മങ്ങളും ആരംഭിക്കും. ദേവാലയ ഉദ്ഘാടനത്തിനും ഇടവക പ്രഖ്യാപനത്തിനുശേഷം എല്ലാവര്‍ക്കുമായി സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല അഭിലാഷമായ ദേവാലയത്തിന്റെ ഉദ്ഘാടനത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷന്‍ ഡയറക്ടര്‍ . ഫാ മാത്യു മുളയോലില്‍ അഭ്യര്‍ത്ഥിച്ചു .

ഇടവക പ്രഖ്യാപനത്തിനായി പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് . ദേവാലയ ഉദ്ഘാടനവും, തിരുകര്‍മ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണ്.

ലൈവ് സംപ്രേഷണം കാണുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം ; സമാപന സമ്മേളനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു
 • സുവാറ ബൈബിള്‍ ക്വിസ്: ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ മാര്‍ക്കുകള്‍ നേടി പതിനൊന്നുപേര്‍
 • 'സെന്‍സസ് ഫിദെയ് '. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസവബോധ സെമിനാര്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചരണ സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു
 • പരുമല തിരുമേനിയുടെ 119 മത് ഓര്‍മ പെരുന്നാള്‍ ക്രോളിയില്‍ ഞായറാഴ്ച
 • ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അനുഹ്രഹ സാന്നിധ്യമായി മാര്‍. സ്രാമ്പിക്കല്‍
 • ഈസ്റ്റ് ഹാം സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍ നവംബര്‍ 20ന് ഈ വര്‍ഷത്തെ ക്രിസ്തു രാജത്വ തിരുനാള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ് ദാന സമ്മേളനവും ലോഗോ പ്രകാശനവും നടന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway