സിനിമ

അപമാനകരം; ചുരുളിയിലെ തെറിയഭിഷേകത്തിനെതിരെ ചുരുളി നിവാസികള്‍

ഒടിടി റിലീസായി എത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയിലെ തെറിവിളികള്‍ക്കെതിരായ ചര്‍ച്ചകള്‍ ചൂട് പിടിക്കവേ സിനിമക്കെതിരെ ഇടുക്കി ജില്ലയിലെ ചുരുളി നിവാസികള്‍.

സിനിമയില്‍ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കര്‍ഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു മദ്യശാല പോലും ഇല്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം റിലീസായതിന് പിന്നാലെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് മറ്റു നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചു തുടങ്ങിയെന്ന് ഗ്രാമവാസികള്‍ പറയുന്നു. സിനിമക്കെതിരെ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനൊരുങ്ങുകയാണ് ചുരുളി നിവാസികള്‍.

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍പ്പെട്ട ചുരുളി സിനിമയിലെ ചുരുളിയില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ്. സിനിമയിലെ ചരുളിയിലെ പോലെ കള്ളുഷാപ്പോ, വാറ്റോ, അസഭ്യം പറയുന്ന സംസ്‌കാരമോ, ദുരൂഹത നിറഞ്ഞ കുറ്റവാളികളോ ഒന്നും അവിടില്ല. കണ്ണുപൊട്ടുന്ന പച്ചത്തെറിയാണ് സിനിമയിലെ കഥാപാത്രങ്ങള്‍ പരസ്പരം പറയുന്നത്.

 • സേതുരാമയ്യരും കൂട്ടരും പുതിയ കേസുമായി വരുന്നു; സി.ബി.ഐ അഞ്ചാം ഭാഗത്തിന് തുടക്കമായി
 • സൗഭാഗ്യ അമ്മയായി; സന്തോഷം പങ്കുവെച്ച് താരാ കല്ല്യാണ്‍
 • ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല, മരക്കാറിനെ പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
 • ബാബു ആന്റണിയുടെ ത്രീഡി കടമറ്റത്ത് കത്തനാര്‍ വരുന്നു
 • കമല്‍ഹാസന്റെ അഭാവത്തില്‍ തമിഴ് ബിഗ് ബോസാവാന്‍ രമ്യ കൃഷ്ണന്‍
 • ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ 3 നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
 • ഇനി സ്വയം വെല്ലുവിളി തോന്നുന്ന കഥാപാത്രം വന്നാല്‍ മാത്രമേ ചെയ്യൂവെന്ന് ഭാവന
 • മരക്കാര്‍ ടീസര്‍ വൈറല്‍; മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്ത് ഫെയ്‌സ്ബുക്ക്
 • 'എന്റെ ഏറ്റവും പ്രിയപ്പെട്ട നടനും സംവിധായകനുമൊപ്പം', ജയറാം-സത്യന്‍ സെറ്റില്‍ -കാളിദാസ് ജയറാം
 • സ്വകാര്യ ജീവിതത്തെ പറ്റി പ്രചരിക്കുന്ന കാര്യങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കൂ; അഭ്യര്‍ത്ഥനയുമായി ആര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway