യു.കെ.വാര്‍ത്തകള്‍

കോവിഡിനിരയായി മരിച്ച കവന്‍ട്രിയിലെ കുഞ്ഞു ജെര്‍ലിന് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം

കോവിഡിനിരയായി മരിച്ച കവന്‍ട്രിയിലെ കുഞ്ഞു ജെര്‍ലിന് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അനേകം പേരാണ് കവന്‍ട്രി സെന്റ് ജോണ്‍ വിയനി പള്ളിയില്‍ എത്തിയത്. സിറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഇടവക വികാരി ഫാ സെബാസ്റ്റിയന്‍ നാമറ്റത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ നടന്നത്.

ബുധനാഴ്ച രാവിലെ പത്തിന് ഫ്യൂണറല്‍ ഡയറക്ടര്‍സ് ജേര്‍ലിന്റെ മൃതെദേഹം എത്തിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് കണ്‍ലി സെമിത്തേരിയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയായി. ജേര്‍ലിന്റെ മാതാപിതാക്കളായ ജെയിംസിനെയും റിന്റോയേയും ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ബുദ്ധിമുട്ടി.

ജേര്‍ലിന്റെ അന്ത്യയാത്രയ്ക്ക് മുമ്പ് കുടുംബത്തിന് വേണ്ടി ഓര്‍മ്മകള്‍ പങ്കിടാന്‍ എത്തിയത് മൂത്ത സഹോദരിയായ ഗ്രെയ്സ്ലിന്‍ ആയിരുന്നു. ദൈവം തന്നു, ദൈവം എടുത്തു എന്ന സുഭാഷിത വചനത്തോടെയാണ് ഗ്രെയ്സ്ലിന്‍ സംസാരം തുടങ്ങിയത്. സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്ര ശ്രമം നടത്തിയ ആതുര ശുശ്രൂഷ ജീവനക്കാരോടും സ്‌കൂള്‍ അധ്യാപകരോടും കവന്‍ട്രിയിലെ മലയാളി സമൂഹത്തോടും ഒക്കെ നന്ദിയര്‍പ്പിച്ചാണ് ഗ്രെയ്സ്ലിന്‍ കുടുംബത്തിന് വേണ്ടി സംസാരിച്ചത്.

ഇപ്പോഴും കുഞ്ഞനുജത്തിയുമായി കളിചിരികള്‍ പങ്കിട്ടു മതിയാകാത്ത തങ്ങള്‍ക്കു ഇപ്പോഴും അവളുടെ മരണം വിശ്വസിക്കാനായിട്ടില്ലെന്നും ഗ്രെയ്സ്ലിന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞു സഹോദരിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമൊക്കെ വീട്ടില്‍ എത്തിച്ച സന്തോഷ നിമിഷങ്ങളുടെ സ്മരണയിലാണ് ഗ്രെയ്സ്ലിന്‍ ചരമോപചാര പ്രസംഗം പൂര്‍ത്തിയാക്കിയത്. എന്നും കുഞ്ഞനുജത്തിയുടെ സുന്ദരമായ പുഞ്ചിരി തങ്ങളുടെ എല്ലാം ഓര്‍മകളില്‍ ഉണ്ടായിരിക്കുമെന്നും ഓര്‍മ്മപ്പെടുത്തിയാണ് തന്റെ ചെറു സംഭാഷണം ഗ്രെയ്സ്ലിന്‍ എ അവസാനിപ്പിച്ചത്.

കോഴിക്കോട് പാടത്തുകടവ് ഇളവക്കുന്നേല്‍ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയമകള്‍ രണ്ടര വയസുകാരി ജെര്‍ലി ജെയിംസ് കോവിഡിനിരയായി ഈ മാസം ആദ്യം ആണ് മരണപ്പെട്ടത്. കുടുംബത്തിലെല്ലാവരും കോവിഡ് പോസിറ്റിവായിരുന്നു. ജെര്‍ലിനെ ബര്‍മിംഗ്ഹാമില്‍ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് എഗ്‌മോ മെഷീന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

പാലാ മൂന്നിലവ് പുളിമൂട്ടില്‍ കുടുംബാംഗമാണ് മാതാവ് റിന്റോ. ഗ്രേസ് ലിന്‍ (12), ജെറോണ്‍(8) എന്നിവരാണ് ജെര്‍ലിന്റെ സഹോരങ്ങള്‍. ജെയിംസിന്റെ സഹോദരി ടെസി, ഭര്‍ത്താവ് ഡെറിക് എന്നിവര്‍ ലൂട്ടനിലാണ് താമസിക്കുന്നത്.

 • ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ
 • ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി
 • ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു
 • ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു
 • ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'
 • 'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും
 • തിരിച്ചടികളുടെ കാലത്ത് ഓഫറുകളുടെ അവസരമായി ബ്ലാക്ക് ഫ്രൈഡെ
 • കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി
 • രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway