യു.കെ.വാര്‍ത്തകള്‍

എന്‍എച്ച് എസില്‍ 58 ലക്ഷം കാത്തിരിപ്പു രോഗികളെ മറ്റിടങ്ങളില്‍ ചികിത്സിക്കാന്‍ പദ്ധതി

എന്‍എച്ച് എസില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 58 ലക്ഷം കാത്തിരിപ്പുകാർക്ക് ആശ്വാസ വാര്‍ത്ത നല്‍കി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ്. ചികിത്സയ്ക്ക് ശേഷമുള്ള ഫോളോ അപ് അപ്പോയ്ന്റുകള്‍ റദ്ദാക്കാനും രോഗികളെ മറ്റ് എവിടെയെങ്കിലുമായി എത്തിച്ച് ചികിത്സ നല്‍കാനും പദ്ധതിയില്‍ പറയുന്നുണ്ട്. ബ്ലാക്ക് ലോഗില്‍ ഇളവുണ്ടാക്കാനും എന്‍എച്ച്എസ് ഹെല്‍ത്ത് മേധാവികള്‍ക്ക് ഹെല്‍ത്ത് സെക്രട്ടറി ഉത്തരവു നല്‍കി.

ഫോളോ അപ്പ് അപ്പോയ്ന്റുകള്‍ വെട്ടിക്കുറക്കുന്നത് ഏറെ ഗുണം ചെയ്യും. എന്തെങ്കിലും പ്രശ്‌നമുള്ളവര്‍ മാത്രം പിന്നീട് ഡോക്ടറുടെ സേവനം തേടിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
സര്‍ജറികളെ തന്നെ എമര്‍ജന്‍സി കെയറിന് ആവശ്യമില്ലാത്തത് മാറ്റി നീക്കുപോക്കുകള്‍ക്കും ആലോചനയുണ്ട്. ചികിത്സ തേടി ഏറെയായി കാത്തിരിക്കുന്നവര്‍ക്ക് മറ്റെവിടെങ്കിലും സൗകര്യപ്രദമായി ചികിത്സ തേടാന്‍ അവസരം നല്‍കും. മുട്ട് മാറ്റിവയ്ക്കല്‍ പോലുള്ള സര്‍ജറികള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക് ക്ലിയറിംഗ് ഹൗസുകള്‍ നല്‍കുന്നതും ആലോചിക്കുന്നുണ്ട്.

സര്‍ജറിയ്ക്ക് പിന്നാലെ ഇടവേളകളില്‍ നടക്കുന്ന ചെക്കപ്പുകളിലും മാറ്റമുണ്ടാകും. രോഗികള്‍ ഏറെ കാലം കാത്തിരിക്കേണ്ടിവരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആശുപത്രി മേധാവികളുടെ ഉത്തരവാദിത്വമാണ്. കോവിഡിന് പ്രാധാന്യം നല്‍കി തുടങ്ങിയതോടെ മറ്റ് അസുഖമുള്ള രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. ചികിത്സയ്ക്കുള്ള ക്യൂവിന്റെ നീളം ഏറി വരികയാണ്. ഇതിനിടയിലാണ് ഇളവുമായി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് രംഗത്തുവന്നത്.


കോവിഡിന് മുമ്പ് ആയിരത്തോളം രോഗികള്‍ മാത്രമാണ് ചികിത്സയ്ക്ക് കാത്തിരുന്നതെങ്കില്‍ കോവിഡിന് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് ചികിത്സയ്ക്കായുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

 • ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ
 • ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി
 • ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു
 • ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു
 • ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'
 • 'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും
 • തിരിച്ചടികളുടെ കാലത്ത് ഓഫറുകളുടെ അവസരമായി ബ്ലാക്ക് ഫ്രൈഡെ
 • കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി
 • രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway