വിദേശം

സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം കസേരപോയി


സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് മണിക്കൂറുകള്‍ മാത്രം. അധികാരമേറ്റ് ആദ്യ ദിനം തന്നെ സര്‍ക്കാര്‍ സഖ്യം തകര്‍ന്നതോടെ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡ്രേഴ്‌സണ്‍ ബുധനാഴ്ച രാജിവച്ചു.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയാണ് മഗ്ദലേന. രാജിവച്ചെങ്കിലും വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയില്‍ വീണ്ടും അധികാരത്തിലെത്താനുള്ള അവകാശവാദം സ്പീക്കറെ അറിയിച്ചു.

ബജറ്റ് ബില്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് സഖ്യത്തിലുണ്ടായിരുന്ന ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ മഗ്ദലേനയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് ഗ്രീന്‍ പാര്‍ട്ടിയും സെന്‍ട്രല്‍, ലെഫ്റ്റ് പാര്‍ട്ടിയും അറിയിച്ചിരിക്കുന്നത്.

യഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്ന സ്വീഡന്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിനു ശ്രമിച്ചുവെങ്കിലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മോഡറേറ്റ്, ക്രിസ്ത്യന്‍ ഡൊമോക്രാറ്റുകളുടെ പിന്തുണ ഇവര്‍ക്കുണ്ടെങ്കിലും അധികാരം പിടിക്കാനുള്ള അംഗബലമില്ല.

 • ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന
 • ക്രിസ്മസ് പരേഡിലേക്ക് കാറോടിച്ചു കയറ്റി; 5 പേര്‍ കൊല്ലപ്പെട്ടു 40-ഓളം പേര്‍ക്ക് പരുക്കേറ്റു
 • ബൈഡന് അനസ്‌തേഷ്യ; ആദ്യ വനിതാ പ്രസിഡന്റായി കമല ഹാരിസ്
 • ഓസ്ട്രിയയില്‍ ലോക്ഡൗണ്‍; യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍
 • സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍; ഓസീസ് ക്യാപ്റ്റന്‍ രാജിവച്ചു
 • അമേരിക്കയില്‍ മലയാളിയെ വെടിവച്ചു കൊന്നത് 15 വയസുകാരന്‍!
 • ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം
 • വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിച്ച വിമാന യാത്രക്കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍
 • 590 ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നു; വികാര നിര്‍ഭരരംഗങ്ങളുമായി വിമാനത്താവളങ്ങള്‍
 • നരേന്ദ്ര മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി ഒന്നേകാല്‍ മണിക്കൂര്‍ കൂടിക്കാഴ്ച
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway