സിനിമ

'എന്റെ ഏറ്റവും പ്രിയപ്പെട്ട നടനും സംവിധായകനുമൊപ്പം', ജയറാം-സത്യന്‍ സെറ്റില്‍ -കാളിദാസ് ജയറാം

ജയറാമിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലെത്തി കാളിദാസ് ജയറാം. അച്ഛന്‍ ജയറാം, സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

തന്റെ ആദ്യ സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ് കാളിദാസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ ജയറാമിന്റെ മകനായി ബാലതാരമായാണ് കാളിദാസ് സിനിമയില്‍ എത്തിയത്.

'കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്തിലേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു. മാസ്റ്റര്‍ ഫിലിംമേക്കറായ ഇദ്ദേഹം വര്‍ക്ക് ചെയ്യുന്നത് കാണാന്‍ എപ്പോഴും സന്തോഷമാണ്. അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ മിസ്റ്റര്‍ ജയറാമിനൊപ്പം.'

'വീട്ടില്‍ തിരിച്ചെത്തിയ പോലെ തോന്നി. ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്. ഇത് തിയേറ്ററില്‍ കാണുന്നതിനായി കാത്തിരിക്കുന്നു' എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്.

 • സേതുരാമയ്യരും കൂട്ടരും പുതിയ കേസുമായി വരുന്നു; സി.ബി.ഐ അഞ്ചാം ഭാഗത്തിന് തുടക്കമായി
 • സൗഭാഗ്യ അമ്മയായി; സന്തോഷം പങ്കുവെച്ച് താരാ കല്ല്യാണ്‍
 • ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല, മരക്കാറിനെ പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
 • ബാബു ആന്റണിയുടെ ത്രീഡി കടമറ്റത്ത് കത്തനാര്‍ വരുന്നു
 • കമല്‍ഹാസന്റെ അഭാവത്തില്‍ തമിഴ് ബിഗ് ബോസാവാന്‍ രമ്യ കൃഷ്ണന്‍
 • ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ 3 നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
 • ഇനി സ്വയം വെല്ലുവിളി തോന്നുന്ന കഥാപാത്രം വന്നാല്‍ മാത്രമേ ചെയ്യൂവെന്ന് ഭാവന
 • മരക്കാര്‍ ടീസര്‍ വൈറല്‍; മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്ത് ഫെയ്‌സ്ബുക്ക്
 • അപമാനകരം; ചുരുളിയിലെ തെറിയഭിഷേകത്തിനെതിരെ ചുരുളി നിവാസികള്‍
 • സ്വകാര്യ ജീവിതത്തെ പറ്റി പ്രചരിക്കുന്ന കാര്യങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കൂ; അഭ്യര്‍ത്ഥനയുമായി ആര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway