ചരമം

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല(80) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു.
അരനൂറ്റാണ്ട് കാലത്തെ കാവ്യജീവിതത്തിനിടെ 400ലേറെ സിനിമകളില്‍ നിന്നുമായി അയ്യായിരത്തോളം മനോഹര ഗാനങ്ങളായിരുന്നു അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.

1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജെ. ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാര്‍ത്ഥ പേര് ബി. ശിവശങ്കരന്‍നായര്‍ എന്നായിരുന്നു.

1972ല്‍ പുറത്തിറങ്ങിയ 'ഭജഗോവിന്ദം'എന്ന ചിത്രത്തിലൂടെയായിരുന്നു ബിച്ചു തിരുമല ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല. അക്കല്‍ദാമ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളുമായി പുറത്തിറങ്ങിയ ആദ്യ ചിത്രം.

ശ്യാം, എം.ടി. ഉമ്മര്‍, ജി. ദേവരാജന്‍ ഇളയരാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി ഹിറ്റുകളാണ് ബിച്ചു മലയാളിക്ക് സമ്മാനിച്ചത്. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.


പ്രസന്നയാണ് ഭാര്യ, മകന്‍ സുമന്‍. പ്രശസ്ത പിന്നണിഗായിക സുശീല ദേവിയും സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്

 • കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു
 • ആറ് മാസം മുമ്പ് പ്രണയ വിവാഹം; 22 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
 • ഇടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
 • കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍
 • മലപ്പുറത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
 • പുതുവത്സര ദിനത്തില്‍ തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
 • ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
 • ചവറയില്‍ മിനി ബസും വാനും കൂട്ടിയിടിച്ചു 4 മത്സ്യത്തൊഴിലാളികള്‍ മരിച്ചു; 24 പര്‍ക്ക് പരിക്ക്‌
 • കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് കുട്ടി മരിച്ചു
 • ഈസ്റ്റ് ഹാമില്‍ ദിവസങ്ങള്‍ക്കിടെ വിടപറഞ്ഞത് മൂന്ന് മലയാളികള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway