നാട്ടുവാര്‍ത്തകള്‍

മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു


തിരുവനന്തപുരം: മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ സിഐ സുധീര്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ആഭ്യന്തരവകുപ്പിന് നേരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് സുധീറിന് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍ എന്ന് പോലീസ് മേധാവി വ്യക്തമാക്കി. ഇന്നു രാവിലെ മന്ത്രി പി.രാജീവ് മോഫിയയുടെ വീട് സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി മോഫിയയുടെ പിതാവിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. സിഐക്ക് എതിരേ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ സിഐ സുധീറിനെരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സുധീറിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടും പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് ഇയാളെ സ്ഥലം മാറ്റുകയാണ് ആദ്യം ചെയ്തത്.

എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടര്‍നടപടികള്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കുമെന്നുമായിരുന്നു ന്യായീകരണം. സുധീര്‍കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അത് കൊണ്ടാണ് സ്ഥലംമാറ്റത്തില്‍ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചിരുന്നു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സര്‍വ്വീസില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.

കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ സമരം നടത്തി വരികയാണ്. സിഐയെ സസ്പെന്‍ഡ് ചെയാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു നേതാക്കള്‍. സര്‍ക്കാരിനെതിരേ ജനവികാരം വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് പിണറായി ഇടപെട്ട് സിഐയെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും ജോലിയില്‍ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീര്‍. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായിരുന്നില്ല.

ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. കൂടാതെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മോഫിയ പറയുന്നുണ്ട്. മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നല്‍കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.

 • വിഐപി വിവാദം: ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി!
 • പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
 • നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
 • നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
 • ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
 • തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
 • നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
 • കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
 • പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
 • ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway