നാട്ടുവാര്‍ത്തകള്‍

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും


ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കും. എന്നാല്‍ അതില്‍ യു.കെ, ന്യൂസിലന്റ് അടക്കം 14 രാജ്യങ്ങളിലേക്കുള്ള നിയന്ത്രണം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാബ് വെ, സിംഗപ്പൂര്‍ എന്നിവയാണ് പട്ടികയില്‍ ഇടം പിടിക്കാത്ത രാജ്യങ്ങള്‍. യൂറോപ്പില്‍ കോവിഡ് വ്യാപനം ശക്തമായതും ആഫ്രിക്കയില്‍ പുതിയ വേരിയന്റ് ഭീഷണി സൃഷ്ടിക്കുന്നതും പരിഗണിച്ചാണ് തീരുമാനമെന്നാണ് പറയുന്നത്.

ലോകമെമ്പാടുമുള്ള കോവിഡ് സാഹചര്യം പരിഗണിച്ചും രാജ്യത്ത് പുതിയ കൊവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കണക്കിലെടുത്തുമാണ് ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കി അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്നു. യുകെയും അതില്‍പ്പെടും. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയര്‍ ബബിള്‍ കരാറുള്ളത്. എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്താനാകും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.

പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡി.ജി.സിയുടെ അനുമതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും പഴയ നിലയിലേക്ക് എത്തിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം മേയിലാണ് സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

പരമാവധി 33 ശതമാനം വരെ സര്‍വീസ് നടത്താന്‍ എയര്‍ലൈനുകള്‍ക്ക് ആദ്യം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ആ പരിധി ക്രമേണ 80 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യം ഈ വര്‍ഷം ജൂണില്‍ 50 ശതമാനമായി കുറക്കുകയും ചെയ്തിരുന്നു.

 • വിഐപി വിവാദം: ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി!
 • പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
 • നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
 • നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
 • ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
 • തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
 • നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
 • കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
 • പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
 • ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway