യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു

ലണ്ടനില്‍ സിഖ് ബാലന്‍ കുത്തേറ്റ് മരിച്ചു. 16 വയസുള്ള ബ്രിട്ടീഷ് പൗരത്വമുള്ള അഷ്മീത് സിംഗാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 9 മണിയോടെ ഹോണ്‍സ്ലോയില്‍ യായിരുന്നു സംഭവം. അഷ്മീത് എപ്പോഴും കൊണ്ടു നടന്നിരുന്ന 'ഗുച്ചി' ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ അത് ഒറിജിനല്‍ അയിരുന്നില്ലെന്നും വ്യാജ ബ്രാന്‍ഡ് ആയിരുന്നുവെന്നുമാണ് വിവരം.

അക്രമം നടന്നയുടനെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സോമാലിയന്‍ ഗാങ് ആണെന്നാണ് വിവരം. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്

താത്കാലിക ജോലിക ചെയ്ത് ഭിന്നശേഷിക്കാരിയായ അമ്മയെ നോക്കിയിരുന്നത് അഷ്മീത് ആയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടനില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന 28ാമത്തെ ചെറുപ്പക്കാരനാണ് റിഷ്മീത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ലണ്ടനിലെ സിഖ് സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway