യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു

യുകെയില്‍ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ 50091 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയിലേതിനേക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യം ക്രിസ്മസ് സീസണിലേക്ക് കടക്കുന്ന വേളയിലാണ് രോഗബാധിതരുടെ എണ്ണവും കൂടിയത് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ ഭീഷണിയും യൂറോപ്പിലെ സ്ഥിതിയും ബ്രിട്ടനെ ആശങ്കപ്പെടുത്തുന്നതാണ്.

മരണ നിരക്കും കഴിഞ്ഞാഴ്ചയേക്കാള്‍ രണ്ടു ശതമാനം കൂടി. 160 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതേ സമയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ട്.

ബൂസ്റ്റര്‍ ഡോസ് പ്രായമായവരില്‍ മരണ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 60 വയസ്സിന് മുകളിലുള്ളവരില്‍ രോഗ വ്യാപനത്തില്‍ കുറവുണ്ട്. പുതിയ വകഭേദം നിലവില്‍ രാജ്യത്തുണ്ടെന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ട്. അഥവാ ഇല്ലെങ്കില്‍ ഏതു നിമിഷവും വകഭേദം ബ്രിട്ടനിലെത്തുമെന്നും വേരിയന്റ് ട്രാക്കിങ് മേധാവി പ്രൊഫസര്‍ ഷാരോണ്‍ പീക്കോക്ക് വ്യക്തമാക്കുന്നു.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway