Don't Miss

കുഴഞ്ഞുമറിഞ്ഞ പഞ്ചാബില്‍ ഭരണം പിടിക്കാന്‍ ആം ആദ്മി

അമൃത്സര്‍: ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേയ്ക്ക് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗം. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആം ആദ്മി അധികാരം പിടിക്കാമെന്ന നിലയിലേയ്ക്ക് അവരുടെ സ്വാധീനം ശക്തിപ്പെട്ടു.

ജനങ്ങള്‍ക്കിടയില്‍ പുതിയ പാര്‍ട്ടി അധികാരത്തിലെത്തണമെന്ന ചിന്ത ശക്തിപ്പെട്ടതായാണ് എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ അടിയും. അമരീന്ദര്‍ സിങിന്റെ പുറത്തുപോകലും ഓന്തിനു നിറം മാറുന്നതുപോലെ നിലപാട് മാറ്റുന്ന നവജ്യോത് സിങ് സിദ്ദുവും കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കു കാര്യങ്ങള്‍ എളുപ്പമാക്കി. ബിജെപി , അകാലിദള്‍ എന്നിവര്‍ ചിത്രത്തിലെയില്ലാതായി. മോദിയെ മുട്ടുകുത്തിച്ച ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് കരുത്തുപകരാന്‍ ആം ആദ്മിക്കു കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം കാരണം വെട്ടിത്തുറന്ന വഴികളിലൂടെയാണ് ആം ആദ്മിയുടെ മുന്നേറ്റം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ ഇക്കുറി ആം ആദ്മി പാര്‍ട്ടിയോട് താല്‍പര്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന തലത്തില്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും പ്രാദേശിക നേതാക്കള്‍ പലരും ആം ആദ്മിയ്ക്ക് അനുകൂലമാണ്. 40 വര്‍ഷം കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗമായിരുന്ന സുഖ്‌ദേവ് പറയുന്നത് ഇത്തവണ ആം ആദ്മിയ്ക്ക് അവസരം കൊടുക്കണമെന്നാണ്.

'40-45 വര്‍ഷമായി കോണ്‍ഗ്രസിനെ സേവിക്കുന്നു. നിരവധി സര്‍ക്കാരുകളെ ഞാന്‍ കണ്ടു. ഇത്തവണ ആം ആദ്മിയ്ക്ക് ഒരു അവസരം കൊടുക്കണം, അവര്‍ ദരിദ്രരെ സഹായിക്കും,' സുഖ്‌ദേവ് പറഞ്ഞു.


തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നാണ് 2017 ല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത ജ്യോതി ഖന്ന പറയുന്നത്. യുവാക്കള്‍ ലഹരിക്കടിമപ്പെടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തികളാകുകയാണെന്നും ആം ആദ്മിയ്ക്ക് ഒരു അവസരം കൊടുക്കണമെന്നുമാണ് ജ്യോതി പറയുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് നിലവില്‍ ഭരിക്കുന്നത്. ആം ആദ്മിയാണ് മുഖ്യ പ്രതിപക്ഷം.

നേരത്തെ എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ ആം ആദ്മി പഞ്ചാബ് ഭരണം പിടിക്കുമെന്ന് പ്രവചിച്ചിരുന്നു. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി 51 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ കോണ്‍ഗ്രസ് 38 മുതല്‍ 46 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തും.

ശിരോമണി അകാലിദള്‍ 16-24 സീറ്റുകളും ബി.ജെ.പിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും മാത്രമാണ് ലഭിക്കുക എന്നാണ് സര്‍വേ ഫലം പറയുന്നത്.

സി വോട്ടര്‍ സര്‍വേ പ്രകാരം ആം ആദ്മിയുടെ വോട്ട് വിഹിതം 35.1 ശതമാനവും കോണ്‍ഗ്രസിന് 28.8 ശതമാനവും ശിരോമണി അകാലിദളിന് 21.8 ശതമാനവും ബി.ജെ.പിയുടേത് 7.3 ശതമാനവും ആയിരിക്കും.

2022 ലാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 77 സീറ്റും ആം ആദ്മിയ്ക്ക് 20 സീറ്റും ശിരോമണി അകാലിദളിന് 15 സീറ്റുമാണുള്ളത്. ബി.ജെ.പിയ്ക്ക് മൂന്ന് സീറ്റാണുള്ളത്.

 • കാവ്യ എന്നെ വിളിക്കുന്നത് ഇക്കാ എന്ന്, പക്ഷെ ആ വിഐപി താനല്ലെന്ന് മെഹബൂബ്
 • പണം കൊടുത്തു പങ്കാളി കൈമാറ്റം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
 • ചിപ്പുകളുള്ള ഇ-പാസ്‌പ്പോര്‍ട്ടുകള്‍ ഉടന്‍: ഇനി ഇമിഗ്രേഷന്‍ വേഗത്തില്‍
 • പിണറായി 'കിംഗ്', സതീശന്‍ അടുത്ത ആള്‍; ലജ്ജ വേണം; തുറന്ന പോരുമായി ഗവര്‍ണര്‍
 • 5 വര്‍ഷത്തിനിടെ സര്‍ക്കാരിന് ലഭിച്ച മദ്യ നികുതി അര ലക്ഷം കോടിയോളം
 • ജനുവരി 1 മുതല്‍ വീട്, വാഹന ഇന്‍ഷുറന്‍സ് നിരക്ക് മാറും
 • 17 വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളിയിലെ ഇരട്ടക്കൊല: പ്രതി റിപ്പര്‍ ജയാനന്ദന്‍
 • ലുധിയാന കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം
 • 'രോഗവും വേദനയും ഉള്ളിലൊതുക്കി പിറന്നാള്‍ ദിനത്തില്‍ ഫോട്ടോയ്ക്ക് ചിരിച്ചു'; പി ടിയെ അനുസ്മരിച്ചു ഡോ. എസ്എസ് ലാല്‍
 • കേരളത്തില്‍ ഒമിക്രോണ്‍ രോഗി മാളിലും റസ്റ്റോറന്റിലും കറങ്ങി നടന്നു; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway