യു.കെ.വാര്‍ത്തകള്‍

ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്

100 മൈല്‍ വേഗത്തില്‍ വീശിയടിച്ച ആര്‍വെന്‍ കൊടുങ്കാറ്റില്‍ യുകെയില്‍ മരണം മൂന്നായി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ മരം മറിഞ്ഞ് ഹെഡ്ടീച്ചറും, കംബ്രിയയിലും, അബെര്‍ദീന്‍ഷയറിലും ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്.

കൊടുങ്കാറ്റ് വൈദ്യുതി ലൈനുകള്‍ തകരാറിലാക്കിയതോടെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഠിനമായ യാത്രാ തടസ്സവും നേരിട്ടു. കനത്ത കാറ്റും, മഴയും, മഞ്ഞു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നാശം വരുത്തിവെയ്ക്കുന്നതായി മെറ്റ് ഓഫീസ് വ്യക്തമാക്കി.

ആര്‍വെന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് മുന്നറിയിപ്പ് അവസാനിച്ചെങ്കിലും ആംബര്‍, യെല്ലോ മുന്നറിയിപ്പുകള്‍ തുടരുകയാണ്. സാധ്യമാകുന്ന ഘട്ടത്തില്‍ വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. കാറ്റും, മഞ്ഞും, ഐസും വീഴുമെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ടിലും, വെയില്‍സിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഈസ്റ്റ് ഭാഗങ്ങള്‍ക്കുമാണ് കാറ്റുമായി ബന്ധപ്പെട്ട യെല്ലോ മുന്നറിയിപ്പ്.

നോര്‍ത്തംബര്‍ലാന്‍ഡിലെ ബ്രിസില്‍ വുഡില്‍ 98 മൈല്‍ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ടില്‍ 80,000 വീടുകളിലാണ് പവര്‍ കട്ട് നേരിടുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചില ഭാഗങ്ങളിലും വൈദ്യുതി നഷ്ടമായി.

വെയില്‍സില്‍ പല ഭാഗങ്ങളിലും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. യുകെയിലെ താപനില മൈനസിലേക്ക് താഴാനുള്ള സാധ്യതയും മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 120ലേറെ ലോറികളാണ് വഴിയില്‍ കുടുങ്ങിയത്.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway