സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം ; സമാപന സമ്മേളനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു


സ്റ്റോക്ക് ഓണ്‍ ട്രെന്റ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ( ലിവിങ് സ്റ്റോണ്‍ ) ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വന്നിരുന്ന കുടുംബ കൂട്ടായ്മ വര്‍ഷാചരണം സമാപിച്ചു . സ്റ്റോക്ക് ഓണ്‍ ട്രെന്റ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന സമാപന പരിപാടിയില്‍ , രൂപതയുടെ വിവിധ ഇടവകളില്‍ നിന്നും , മിഷനുകളില്‍ നിന്നും എത്തിയ വൈദികരുടെയും , സന്യസ്തരുടെയും , അല്‍മായ പ്രതിനിധികളുടെയും സാനിധ്യത്തില്‍ നടന്ന സമാപന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വിശ്വാസികളും ഓരോ മാസവും അവരവരുടെ കുടുംബ കൂട്ടായ്മകളില്‍ പങ്കെടുക്കണമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്‌ബോധിപ്പിച്ചു .

കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികൂലമായ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും രൂപതയുടെ എട്ട് റീജിയനുകളായി വ്യാപിച്ചു കിടക്കുന്ന ആയിരത്തോളം വരുന്ന കുടുംബ കൂട്ടായ്മകളെ സജീവമായി നിലനിര്‍ത്തിക്കൊണ്ട് വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനും , പരിശീലന പരിപാടികളിലൂടെയും , ഓണ്‍ലൈന്‍ മീറ്റിങ്ങുകളില്‍ കൂടിയും കുടുംബ കൂട്ടായ്മകളിലൂടെ രൂപതയിലെ ഓരോ കുടുംബങ്ങളുടെയും വിശ്വാസജീവിതം സഭയോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണത്തിന് കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യത്തിലാണ് കുടുംബകൂട്ടായ്മ വര്‍ഷത്തിന് സമാപനം കുറിക്കുന്നത് .

രൂപതാ വികാരി ജെനെറല്‍മാരായ ഫാ. ജോര്‍ജ് ചേലക്കല്‍ ( സിഞ്ചെല്ലൂസ് ഇന്‍ചാര്‍ജ് ), ഫാ. ജിനോ അരീക്കാട്ട് എം. സി .ബി.എസ് .. കുടുംബ കൂട്ടായ്മ മിഷന്‍ ചെയര്‍മാന്‍ ഫാ. ഹാന്‍സ് പുതിയാകുളങ്ങര , ഫാ. ജോര്‍ജ് എട്ടുപറ, ഫാ. ടോമി അടാട്ട് . സി. ആന്‍ മരിയ എസ് . എച്ച് , എന്നിവര്‍ പ്രസംഗിച്ചു . കോഡിനേറ്റര്‍ ഷാജി തോമസ് , സെക്രെട്ടറി റെനി സിജു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള രൂപത കുടുംബ കൂട്ടായ്മ കമ്മീഷന്‍ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .സ്റ്റോക്ക് ഓണ്‍ ട്രെന്റ്റ് ഔര്‍ ലേഡി ഓഫ് ഹെല്പ് പെര്‍പെച്വല്‍ മിഷന്റെ ആതി ഥേയത്വത്തില്‍ ആണ് പരിപാടികള്‍ നടന്നത് .

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും , സിഞ്ചെല്ലൂസ് ഇന്‍ചാര്‍ജ് ഫാ. ജോര്‍ജ് ചേലക്കല്‍ , കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ഹാന്‍സ് പുതിയാകുളങ്ങര , ഷാജി തോമസ് ( കോഡിനേറ്റര്‍ ), റെനി സിജു തോമസ് ( സെക്രെട്ടറി )വിനോദ് തോമസ് ( പി . ആര്‍ .ഓ )ഡീക്കന്‍ അനില്‍ തോമസ് ( അഡ്‌ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി ) , എന്നിവരും ,ഫിലിപ്പ് കണ്ടോത്ത് ( ബ്രിസ്റ്റോള്‍ ), ജിനോ ജോസ് (കേംബ്രിഡ്ജ് ), ക്രിസ്റ്റി സെബാസ്റ്റ്യന്‍ (കൊവെന്‍ട്രി ), ജെയിംസ് മാത്യു ( ഗ്ലാസ്‌കോ ), തോമസ് ആന്റണി( ലണ്ടന്‍ ), കെ . എം . ചെറിയാന്‍ (മാഞ്ചസ്റ്റര്‍ ), ജിതിന്‍ ജോണ്‍ (സൗത്താംപ്ടണ്‍ ), ആന്റണി മടുക്കക്കുഴി ( പ്രെസ്റ്റന്‍ ) എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് കുടുംബ കൂട്ടായ്മ വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് .

 • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 4ന് കാന്റര്‍ബറിയില്‍
 • വി. മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ
 • സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. അനീഷ് നെല്ലിക്കല്‍ നേതൃത്വം നല്‍കും
 • ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ശനിയാഴ്ച മുതല്‍
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
 • മാര്‍.യൗസേപ്പിന്റെ മാധ്യസ്ഥം തേടി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
 • ഒമ്പതാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 26 ന് ക്രോയ്‌ഡോണില്‍
 • ലിവര്‍പൂളില്‍ ക്നാനായ കാത്തലിക് മിഷന്‍ ഉദ്ഘാടനവും തിരുനാളും മാര്‍ച്ച് 5ന്
 • സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions