ചരമം

കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി

വിദ്യാര്‍ത്ഥി ആയി യുകെയില്‍ എത്തി ഒരു മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയായി മാറിയ പാലാ രാമപുരം സ്വദേശി എലീസ(36) ഓര്‍മ്മയായി. സ്തനാര്‍ബുദം കലാശലായതോടെ നാട്ടിലേയ്ക്ക് എത്തിയ എലീസ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു. യുകെയിലെ പഠനത്തിനുശേഷം വിവാഹിതയായി ന്യൂസിലാന്റിലെത്തിയ എലീസയ്ക്കു അവിടെ വിധി കാത്തുവച്ചതു കാന്‍സര്‍ ആയിരുന്നു.

വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തിയ മലയാളി യുവാവിനെയാണ് എലീസ ജീവിത പങ്കാളി ആയി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടില്‍ എത്തി വിവാഹിതരായ ശേഷമാണു ഇവര്‍ ന്യുസിലാന്റ് മലയാളികളാകുന്നത്. എന്നാല്‍ അടുത്തിടെയാണ് എലീസയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി കാന്‍സര്‍ കടന്നു വന്നത്. പിന്നീട് എലീസ ചികിത്സ തേടി നാട്ടിലേയ്ക്ക് എത്തുക ആയിരുന്നു. എലീസയുടെ സംസ്‌കാരം ഇന്ന് നടക്കും.


 • കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു
 • ആറ് മാസം മുമ്പ് പ്രണയ വിവാഹം; 22 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
 • ഇടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
 • കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍
 • മലപ്പുറത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
 • പുതുവത്സര ദിനത്തില്‍ തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
 • ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
 • ചവറയില്‍ മിനി ബസും വാനും കൂട്ടിയിടിച്ചു 4 മത്സ്യത്തൊഴിലാളികള്‍ മരിച്ചു; 24 പര്‍ക്ക് പരിക്ക്‌
 • കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് കുട്ടി മരിച്ചു
 • ഈസ്റ്റ് ഹാമില്‍ ദിവസങ്ങള്‍ക്കിടെ വിടപറഞ്ഞത് മൂന്ന് മലയാളികള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway