യു.കെ.വാര്‍ത്തകള്‍

ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ

കോവിഡ് ബൂസ്റ്റര്‍ വാക്‌സിനേഷന്‍ 18 വയസിനു മുകളിലുള്ള എല്ലാവരിലേക്കും എത്തിച്ചു ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം തടയാന്‍ യുകെയുടെ നീക്കം. പുതിയ സൂപ്പര്‍ വേരിയന്റ് വ്യാപനം അതിവേഗം എത്തുന്നതിനാല്‍ പരമാവധി രോഗികളുടെ എണ്ണം തടഞ്ഞുനിര്‍ത്താനാണ് ശ്രമം. ഇതിനകം 18 മില്ല്യണോളം ആളുകള്‍ക്കാണ് ബൂസ്റ്റര്‍ ലഭിച്ചിരിക്കുന്നത്. 40ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. കൂടാതെ ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സിനും, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ കിട്ടുന്നുണ്ട്.

ഇതിന് പുറമെയാണ് 18 മുതല്‍ 39 വയസ് വരെയുള്ള 12.8 മില്ല്യണ്‍ ആളുകള്‍ക്ക് കൂടി മൂന്നാം ഡോസിന് ക്ഷണം ലഭിക്കുന്നത്. 12 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് നല്‍കുന്ന കാര്യവും ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ പരിഗണിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു ഡോസ് വാക്‌സിനാണ് നല്‍കിയിരിക്കുന്നത്.

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണല്‍ ഏരിയയില്‍ മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഒമിക്രോണ്‍ വേരിയന്റ് ബാധിച്ചെന്ന് സംശയിക്കുന്ന 75 കേസുകളില്‍ യുകെ ലാബുകള്‍ അന്വേഷണം നടത്തിവരികയാണ്. ഈ വേരിയന്റാകാന്‍ സാധ്യതയുള്ള 150ഓളം കേസുകളും പരിഗണനയിലുണ്ട്.

സ്ഥിതിഗതികളില്‍ അടിയന്തര യോഗം വിളിച്ച ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ യുവാക്കള്‍ക്കും ബൂസ്റ്റര്‍ നല്‍കാന്‍ ഉപദേശം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഡോസും, മൂന്നാം ഡോസും തമ്മിലുള്ള ഇടവേള ആറില്‍ നിന്ന് അഞ്ചായി ചുരുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പുതിയ വേരിയന്റ് മുന്‍ രൂപമാറ്റങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുള്ളതും, വാക്‌സിനുകളുടെ സുരക്ഷയെ മറികടക്കുമെന്നും ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ പ്രഖ്യാപിച്ച വിലക്കുകള്‍ താല്‍ക്കാലികമായിരിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ഉറപ്പുനല്‍കി. ക്രിസ്മസ് നല്ല രീതിയില്‍ തന്നെ ആഘോഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ചൊവ്വാഴ്ച മുതലാണ് ഇംഗ്ലണ്ടില്‍ ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്ന നടപടി തിരിച്ചെത്തുന്നത്. സെക്കന്‍ഡറി പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളും, അധ്യാപകരും മാസ്‌ക് ധരിക്കണമെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇംഗ്ലീഷ് സ്‌കൂളുകളെ അറിയിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പോലീസിന് കൈമാറി. 200 പൗണ്ട് മുതല്‍ 6400 പൗണ്ട് വരെ പിഴയാണ് നിയമലംഘനത്തിന് നേരിടേണ്ടി വരിക.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway