വിദേശം

ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന


ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സ്ഥിരീകരണത്തെ തുടര്‍ന്ന് ആഫ്രിക്കക്ക് മേല്‍ യുകെയടക്കം വിവിധ രാജ്യങ്ങള്‍ യാത്രനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ മത്ഷിദിസോ മൊയ്തി.

യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 'ലോകരാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ രോഗവ്യാപനത്തില്‍ ചെറിയ കുറവുണ്ടാക്കിയേക്കും. എന്നാല്‍ ദൈനംദിനജീവിതത്തിന് അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും,' ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ശാസ്ത്രീയമായിട്ടായിരിക്കണമെന്നും അനാവശ്യമായ കടന്നുകയറ്റമാവരുതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഖത്തര്‍, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, കുവൈറ്റ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങി നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയ്ക്ക് മേല്‍ യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, ഒമിക്രോണ്‍ ക്രോണിനെ നേരിടാന്‍ ശാസ്ത്രാധിഷ്ഠിതമായ തന്ത്രങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കുക, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ജീനോം സീക്വന്‍സിങ് വ്യാപകമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കണമെന്നും സൗമ്യ പറഞ്ഞു.

ആധികാരികമായി ഒന്നും പറയാനാകില്ലെങ്കിലും ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പടരാന്‍ ഈ വകഭേദത്തിന് കഴിയുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തേണ്ടതിനെക്കുറിച്ചും അവര്‍ പറഞ്ഞു. മാസ്‌ക്കുകള്‍ 'പോക്കറ്റിലെ വാക്സിനുകള്‍' ആണെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ഒമൈക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കല്‍, വാക്സിനേഷന്റെ വേഗം വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്.

 • അബുദാബി എയര്‍പോര്‍ട്ടിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം
 • അമേരിക്കയിലെ സിനഗോഗില്‍ ജനങ്ങളെ ബന്ദിയാക്കിയത് ബ്ലാക്ക്‌ബേണില്‍ നിന്നുള്ള ഭീകരന്‍; മാഞ്ചസ്റ്ററില്‍ അറസ്റ്റ്
 • ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി
 • ന്യൂയോര്‍ക്കില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
 • ഒമിക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമല്ല; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • വരാനിരിക്കുന്നത് കോവിഡ് സുനാമി; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു; വര്‍ണവിവേചനത്തിനെതിരെ പോരാടിയ വൈദികന്‍
 • ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് 400ഓളം സ്ത്രീകളെ വെബ്ക്യാം വഴി ലൈംഗിക ചൂഷണം
 • ലോകത്തിലെ ഏറ്റവും ആരാധ്യ വനിത മിഷേല്‍ ഒബാമ ; ആദ്യ പത്തില്‍ പ്രിയങ്ക ചോപ്രയും
 • പുകവലിക്കാത്ത തലമുറയ്ക്കായി നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway