നാട്ടുവാര്‍ത്തകള്‍

ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.
ഇനി രാജ്യാന്തര യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ഇതോടൊപ്പം യാത്രയ്ക്ക് മുന്‍പ് 14 ദിവസത്തെ വിവരങ്ങളും നല്‍കണം. ആര്‍ടിപിടിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

12 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഹൈ റിസ്‌ക് പട്ടികയും പുറത്തുവന്നു. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലദേശ്, ഇസ്രയേല്‍, സിംഗപൂര്‍, മൊറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലന്‍ഡ്, ചൈന, സിംബാബ്‌വേ, ഹോങ്കോങ് എന്നിവയാണ് അവ.

ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശനനിബന്ധനകള്‍ പാലിക്കണം. രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ ആര്‍ടിപിടിആര്‍ ടെസ്റ്റിന് വിധേയരാകണം. പരിശോധനഫലം നെഗറ്റീവായാലും ഏഴുദിവസം ക്വാറന്റീന്‍ പ്രവേശിക്കണം.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളെ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ വിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമാനത്താവളങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിരീക്ഷണം കര്‍ശനമാക്കുന്നതിനൊപ്പം നിയന്ത്രണവും കടുപ്പിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ നേരത്തേതന്നെ ലഭിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണം.

 • വിഐപി വിവാദം: ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി!
 • പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
 • നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
 • നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
 • ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
 • തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
 • നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
 • കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
 • പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
 • ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway