നാട്ടുവാര്‍ത്തകള്‍

രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി

തിരുവനന്തപുരം: രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് മുന്നണി മാറി വീണ്ടും വീണ്ടും ജോസ് കെ മാണി. ഇന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 137 വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മാണിക്ക് 96 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ പോള്‍ ചെയ്ത ഒരു വോട്ടിനെ ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശൂരനാട് രാജശേഖരന് യുഡിഎഫിന്റെ 40 വോട്ടുകളും ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാണെന്നും അതു പരിഗണിക്കരുതെന്നും കാട്ടി യുഡിഎഫ് എംഎല്‍എമാരായ മാത്യു കുഴല്‍നാടനും എന്‍.ഷംസുദീനും പരാതി ഉയര്‍ത്തി.

ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിക്കുന്നതിന് മുന്നോടിയാണ് ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവെച്ചത്. എന്നാല്‍ മാണി സി കാപ്പനോട് തോറ്റു. നേരത്തെ, കോട്ടയം മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ചാണ് ജോസ് ആദ്യം രാജ്യസഭയിലേക്ക് എത്തിയത്.

 • വിഐപി വിവാദം: ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി!
 • പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
 • നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
 • നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
 • ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
 • തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
 • നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
 • കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
 • പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
 • ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway