വിദേശം

ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് 400ഓളം സ്ത്രീകളെ വെബ്ക്യാം വഴി ലൈംഗിക ചൂഷണം

റോം: ഇറ്റലിയില്‍ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് സ്തീകളെ പറ്റിക്കുകയും വെബ്ക്യാമറ വഴി ലൈംഗിക കുറ്റകൃത്യം നടത്തുകയും ചെയ്തയാള്‍ക്കെതിരെ കേസ്. ഇറ്റാലിയന്‍ പൊലീസ് വെള്ളിയാഴ്ച പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി.

നിരവധി സ്ത്രീകളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫോണ്‍ ചോര്‍ത്തുകയും നിരവധി സ്മാര്‍ട്ട് ഫോണുകളും മെമ്മറി കാര്‍ഡുകളും 40 വയസുകാരനായ പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പല ആവശ്യങ്ങള്‍ക്കായി രാജ്യത്തെ വിവിധ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ച സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിക്കുകയും അവരെ ബന്ധപ്പെട്ട്, അവര്‍ക്ക് വജൈനയില്‍ അണുബാധ ഉണ്ടെന്ന് കണ്ടെത്തിയതായി പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് പ്രതി ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.

അണുബാധ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളെ ഓണ്‍ലൈനായി ഗൈനക്കോളജിക്കല്‍ എക്‌സാമിനേഷന്‍ നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു പ്രതി ചെയ്തത്.

സൂം, ഹാങ്ങൗട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി സ്ത്രീകളോട് വീഡിയോ കോള്‍ ചെയ്യാന്‍ പറയുകയും അണുബാധ സ്ഥിരീകരിക്കുന്നതിന് സ്വകാര്യഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു പ്രതി.

ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400ലധികം സ്ത്രീകള്‍ ഇയാളുടെ ലൈംഗിക തട്ടിപ്പിനിരയായെന്നാണ് പൊലീസ് പറയുന്നത്.

സ്ത്രീകളുടെ ജനന തീയതിയും ജനിച്ച സ്ഥലവും അറിഞ്ഞുവെച്ച് അത് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
  • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
  • 'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം
  • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
  • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
  • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
  • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
  • യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ
  • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
  • ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions