അസോസിയേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാമത്തെ ദിവസമായ ഇന്ന് സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍

പന്ത്രണ്ടാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാം ദിവസമായ ഇന്ന് നെടുമുടി വേണു വെര്‍ച്വല്‍ നഗറില്‍ വൈകുന്നേരം സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള 2021ലെ സബ് ജൂനിയര്‍ വിഭാഗത്തിലെ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഡ്രംസ്, നാടോടി നൃത്തം പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, ഗിറ്റാര്‍, കീബോര്‍ഡ്, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോങ്ങ്, വയലിന്‍ എന്നീ മത്സരങ്ങളായിരിക്കും ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. വൈകുന്നേരം 3 മണി മുതല്‍ യുക്മയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ UUKMA യിലൂടെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്ത വെര്‍ച്വല്‍ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയര്‍ ഫോക്ക് ഡാന്‍സ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്‌സ് വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് യുക്മ ദേശീയ കലാമേള 2021 ല്‍ മാറ്റുരക്കുന്നത്. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിര്‍ണയവും പൂര്‍ത്തിയാക്കി, ദേശീയ കലാമേളയുടെ സമാപന ദിവസം ഫല പ്രഖ്യാപനവും സമ്മാന വിതരണവും നടത്തുന്നതിനുള്ള രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വര്‍ഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ വന്‍പിച്ച വിജയത്തിനെ തുടര്‍ന്നാണ് കോവിഡ് വെല്ലുവിളികള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷവും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ കലാമേള സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയകലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, മത്സരാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുകയും, കലാമേളയെ സഹര്‍ഷം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കലാ സ്‌നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കലാമേളയില്‍ മത്സരാര്‍ത്ഥികളായി പ്രത്യേക സാഹചര്യത്തിലും പങ്കെടുത്ത് വിജയിപ്പിച്ചവര്‍ക്കും അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകമായി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികള്‍, റീജിയണ്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി യുക്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും യുക്മ ദേശീയ നിര്‍വ്വാഹക സമിതിക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

 • യുക്മ നഴ്‌സസ് ഫോറം (യുഎന്‍എഫ്) അംഗങ്ങള്‍ക്ക് എന്‍എച്ച്എസ് ഫെലോഷിപ്പിനു അവസരം
 • യുക്മ നഴ്‌സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക് തുടക്കം
 • തൃശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഗോള കലാമേള ഓണ്‍ലൈനില്‍ ആഘോഷിച്ചു
 • യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്; യുക്മ ഫെയ്‌സ്ബുക്ക് പേജില്‍ 5 മുതല്‍ അവസാന മത്സര ഇനങ്ങള്‍ക്ക് തുടക്കമാവും
 • ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് കോട്ടയത്തെ ഗോപകുമാറിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി
 • വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന്
 • കോവിഡ് പ്രതിസന്ധിയില്‍ മലയാളി നേഴ്‌സുമാര്‍ക്കൊരു കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം
 • ഗോപകുമാറിനു വേണ്ടി നടത്തുന്ന ചാരിറ്റി പുതുവര്‍ഷം ഒന്നാം തിയതി അവസാനിക്കും
 • കരോള്‍ ഗാന മത്സരം: ജെറി അമല്‍ദേവ് മുഖ്യതിഥി, ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) ഗായിക ജിഷ നവീനും മുഖ്യ വിധികര്‍ത്താക്കള്‍
 • സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ദശാബ്ദിയുടെ നിറവില്‍; പുതിയ ഭരണസമിതി; പുതിയ കളിക്കാര്‍ക്കും കായികപ്രേമികള്‍ക്കും സ്വാഗതം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway