അസോസിയേഷന്‍

തൃശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഗോള കലാമേള ഓണ്‍ലൈനില്‍ ആഘോഷിച്ചു

തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആഗോള കലാമേളയുടെ രണ്ടാം പതിപ്പ് 'ടെക് ടാല്‍ജിയ – 2' പുതുവര്‍ഷത്തില്‍ ഓണ്‍ലൈനില്‍ ആഘോഷിച്ചു. ഫേസ്ബുക് ലൈവില്‍ നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പ്രൊഫ. ടി കൃഷ്ണകുമാര്‍ സ്വാഗതവും സിംഗപ്പൂരില്‍നിന്നുള്ള സന്തോഷ് രാഘവന്‍ നന്ദിയും പറഞ്ഞു. ലണ്ടനില്‍നിന്നും റെയ്‌മോള്‍ നിധീരിയാണ് പരിപാടികള്‍ സമന്വയിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി ഒരു കീര്‍ത്തനം ആലപിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജ്യത്ത് ആറാം റാങ്ക് കരസ്ഥമാക്കിയ കെ.മീര, പ്രശസ്ത ചലച്ചിത്ര നടന്‍ ടി.ജി രവി, മുന്‍ അധ്യാപകന്‍ ഡോ. ആര്‍ പി ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

You can watch the Live program here:

 • യുക്മ നഴ്‌സസ് ഫോറം (യുഎന്‍എഫ്) അംഗങ്ങള്‍ക്ക് എന്‍എച്ച്എസ് ഫെലോഷിപ്പിനു അവസരം
 • യുക്മ നഴ്‌സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക് തുടക്കം
 • യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്; യുക്മ ഫെയ്‌സ്ബുക്ക് പേജില്‍ 5 മുതല്‍ അവസാന മത്സര ഇനങ്ങള്‍ക്ക് തുടക്കമാവും
 • ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് കോട്ടയത്തെ ഗോപകുമാറിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ മൂന്നാമത്തെ ദിവസമായ ഇന്ന് സബ് ജൂനിയര്‍ വിഭാഗത്തിലെ മത്സരങ്ങള്‍
 • വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന്
 • കോവിഡ് പ്രതിസന്ധിയില്‍ മലയാളി നേഴ്‌സുമാര്‍ക്കൊരു കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം
 • ഗോപകുമാറിനു വേണ്ടി നടത്തുന്ന ചാരിറ്റി പുതുവര്‍ഷം ഒന്നാം തിയതി അവസാനിക്കും
 • കരോള്‍ ഗാന മത്സരം: ജെറി അമല്‍ദേവ് മുഖ്യതിഥി, ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) ഗായിക ജിഷ നവീനും മുഖ്യ വിധികര്‍ത്താക്കള്‍
 • സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ദശാബ്ദിയുടെ നിറവില്‍; പുതിയ ഭരണസമിതി; പുതിയ കളിക്കാര്‍ക്കും കായികപ്രേമികള്‍ക്കും സ്വാഗതം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway