Don't Miss

ചിപ്പുകളുള്ള ഇ-പാസ്‌പ്പോര്‍ട്ടുകള്‍ ഉടന്‍: ഇനി ഇമിഗ്രേഷന്‍ വേഗത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇലക്ട്രോണിക്ക് ചിപ്പുകള്‍ അടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനും ഇ പാസ്‌പോര്‍ട്ട് സഹായിക്കും. പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ പാസ്‌പോര്‍ട്ടുകളിലെ ചിപ്പുകളില്‍ ഡിജിറ്റലായി സ്‌റ്റോര്‍ ചെയ്യും. ഇത് പാസ്‌പോര്‍ട്ട് ലെറ്റുമായും ബന്ധിപ്പിച്ചിരിക്കും. ഈ വിവരങ്ങളില്‍ എന്തെങ്കിലും കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ പാസ്‌പോര്‍ട്ട് പരിശോധനകളില്‍ ഇത് പിടിക്കപ്പെടുകയും ചെയ്യും. ഇത് പാസ്‌പോര്‍ട്ട് തട്ടിപ്പിന് തടയിടുകയും പരിശോധനകള്‍ കൂടുതല്‍ ആധികാരികവും വേഗത്തിലുമാക്കാനും സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ പാസ്‌പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ഇന്ത്യ ഇ പാസ്‌പോര്‍ട്ടിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. സുരക്ഷിതമായ ബയോമെട്രിക് ഡാറ്റകളടങ്ങുന്ന ഇ പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനായി നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്താകെ 55 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളും പാസ്‌പോര്‍ട്ട് ഓഫീസുകളും 93 പാസ്‌പോര്‍ട്ട് സേവനങ്ങളും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളും ഉണ്ട്. ഇവയെല്ലാം ഇനി ഇ പാസ്‌പോര്‍ട്ട് ശൃംഖലയുടെ ഭാഗമാവും. വ്യാജ പാസ്‌പോര്‍ട്ട് മാഫിയയുടെ ഭീഷണി മറികടക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 • കാവ്യ എന്നെ വിളിക്കുന്നത് ഇക്കാ എന്ന്, പക്ഷെ ആ വിഐപി താനല്ലെന്ന് മെഹബൂബ്
 • പണം കൊടുത്തു പങ്കാളി കൈമാറ്റം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
 • പിണറായി 'കിംഗ്', സതീശന്‍ അടുത്ത ആള്‍; ലജ്ജ വേണം; തുറന്ന പോരുമായി ഗവര്‍ണര്‍
 • 5 വര്‍ഷത്തിനിടെ സര്‍ക്കാരിന് ലഭിച്ച മദ്യ നികുതി അര ലക്ഷം കോടിയോളം
 • ജനുവരി 1 മുതല്‍ വീട്, വാഹന ഇന്‍ഷുറന്‍സ് നിരക്ക് മാറും
 • 17 വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളിയിലെ ഇരട്ടക്കൊല: പ്രതി റിപ്പര്‍ ജയാനന്ദന്‍
 • ലുധിയാന കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം
 • 'രോഗവും വേദനയും ഉള്ളിലൊതുക്കി പിറന്നാള്‍ ദിനത്തില്‍ ഫോട്ടോയ്ക്ക് ചിരിച്ചു'; പി ടിയെ അനുസ്മരിച്ചു ഡോ. എസ്എസ് ലാല്‍
 • കേരളത്തില്‍ ഒമിക്രോണ്‍ രോഗി മാളിലും റസ്റ്റോറന്റിലും കറങ്ങി നടന്നു; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
 • ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍: ഉത്തരം ലഭിക്കാതെ ആ കാറും ദമ്പതികളും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway