Don't Miss

പണം കൊടുത്തു പങ്കാളി കൈമാറ്റം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറുന്ന ഗ്രൂപ്പിനെക്കുറിച്ചു പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവം പുറത്തുവരാനിടയാക്കിയ, പരാതി നല്‍കിയ കോട്ടയം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചത് ഒമ്പതു പേര്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. ഭര്‍ത്താ വിന് എതിരെ പരാതി നല്‍കിയ യുവതി നേരിട്ടത് ഗുരുതര പീഡനങ്ങളെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വിവരം.

ഭര്‍ത്താവിന്റെ നിരന്തര ശല്യം സഹിക്കാനാവാതെയാണ് 26 വയസുള്ള കറുകച്ചാല്‍ സ്വദേശിനിയായ പരാതിക്കാരി പൊലീസിനെ സമീപിച്ചത്. 32 വയസുകാരനായ ഇവരുടെ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ പറയുന്ന പ്രതികളായ അഞ്ചു പേരും സംഘാംഗങ്ങള്‍ ഒത്ത് ചേര്‍ന്നപ്പോള്‍ എത്തിയത് ഭാര്യമാരുമായാണ് എന്നുമാണ് വിവരം.

പങ്കാളികളെ കൈമാറ്റം ചെയ്യുന്നവര്‍ കൂടിച്ചേര്‍ന്നപ്പോള്‍ പ്രതികളായ അഞ്ച് പേര്‍ക്ക് പുറമെ നാല് പേര്‍ തനിച്ചെത്തുകയും ചെയ്തിരുന്നു. ഇവര്‍ 'സ്റ്റഡ്' എന്നാണ് അറിയപ്പെട്ടുന്നത് എന്നും പൊലീസ് പറയുന്നു. സ്റ്റഡുകള്‍ എന്ന അറിയപ്പെടുന്നവര്‍ സംഘത്തിന് 14000 രൂപ കൈമാറിയിരുന്നു എന്നും വിവരങ്ങള്‍ പുറത്തുവരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഗ്രൂപ്പുകള്‍ നീരീക്ഷണത്തിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ ഗ്രൂപ്പുകളിലായി അയ്യായിരത്തില്‍ അധികം അംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തില്‍ പെട്ട ഒരാള്‍ കൂടി ഇന്ന് അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം.

വിരുന്നുകള്‍ എന്ന പേരില്‍ സംഘം വീടുകളിലായിരുന്നു ഒത്തുചേരുന്നതെന്നും ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തരം നടപടികളെന്നുമാണ് പൊലീസ് നിലപാട്. സമൂഹമാധ്യമങ്ങളില്‍ സംഘാംഗങ്ങള്‍ ഉണ്ടായിരുന്നവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണെന്നും പോലീസ് കണ്ടെത്തിയത്. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

 • കാവ്യ എന്നെ വിളിക്കുന്നത് ഇക്കാ എന്ന്, പക്ഷെ ആ വിഐപി താനല്ലെന്ന് മെഹബൂബ്
 • ചിപ്പുകളുള്ള ഇ-പാസ്‌പ്പോര്‍ട്ടുകള്‍ ഉടന്‍: ഇനി ഇമിഗ്രേഷന്‍ വേഗത്തില്‍
 • പിണറായി 'കിംഗ്', സതീശന്‍ അടുത്ത ആള്‍; ലജ്ജ വേണം; തുറന്ന പോരുമായി ഗവര്‍ണര്‍
 • 5 വര്‍ഷത്തിനിടെ സര്‍ക്കാരിന് ലഭിച്ച മദ്യ നികുതി അര ലക്ഷം കോടിയോളം
 • ജനുവരി 1 മുതല്‍ വീട്, വാഹന ഇന്‍ഷുറന്‍സ് നിരക്ക് മാറും
 • 17 വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളിയിലെ ഇരട്ടക്കൊല: പ്രതി റിപ്പര്‍ ജയാനന്ദന്‍
 • ലുധിയാന കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം
 • 'രോഗവും വേദനയും ഉള്ളിലൊതുക്കി പിറന്നാള്‍ ദിനത്തില്‍ ഫോട്ടോയ്ക്ക് ചിരിച്ചു'; പി ടിയെ അനുസ്മരിച്ചു ഡോ. എസ്എസ് ലാല്‍
 • കേരളത്തില്‍ ഒമിക്രോണ്‍ രോഗി മാളിലും റസ്റ്റോറന്റിലും കറങ്ങി നടന്നു; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
 • ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍: ഉത്തരം ലഭിക്കാതെ ആ കാറും ദമ്പതികളും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway