നാട്ടുവാര്‍ത്തകള്‍

മലയാളി ശാസ്ത്രജ്ഞന്‍ എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയെ നയിക്കാന്‍ വീണ്ടും മലയാളി. തമിഴ്‌നാട് സ്വദേശിയായ കെ. ശിവന്റെ പിന്‍ഗാമിയാകുന്നത് എസ്. സോമനാഥ് ആണ്. ആലപ്പുഴ അരൂര്‍ സ്വദേശിയാണ്.
എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി. മാധവന്‍ നായര്‍ , രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍ ഇന്ത്യന്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് എസ്. സോമനാഥ്. ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചത് ഇദേഹമായിരുന്നു. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടറാണ്. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ യുടെ ലോഞ്ച് വെഹിക്കിള്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡൈനാമിക്‌സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.

  • ജെസ്‌നാ തിരോധാനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയോട് കോടതി
  • നാടകീയമായി ജയില്‍വാസം; കെജ്‌രിവാള്‍ പുറത്തേക്ക്
  • ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ്; ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
  • ജീവനക്കാരുടെ സമരം; എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസ് റദ്ദാക്കി
  • ഇനി 'ഗര്‍ഭിണി'യില്ല, പകരം പ്രെഗ്നന്റ് പേഴ്‌സണ്‍: സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നതെന്ന് സുപ്രീം കോടതി
  • റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
  • ബിലീവേഴ്‌സ് ചര്‍ച്ച് തലവന്‍ കെ.പി. യോഹന്നാന് അജ്ഞാത വാഹനമിടിച്ചു ഗുരുതര പരിക്ക്
  • പീഡനവീരന്‍ പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്
  • കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍
  • മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions