നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ബെഹ്‌റയെന്ന് ചാനല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെന്ന് റിപ്പോര്‍ട്ട്. ദിലീപും ലോക്‌നാഥ് ബെഹ്‌റയും നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടര്‍ ചാനല്‍ അവകാശപ്പെടുന്നു.

അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി വഴിയാണ് ബെഹ്‌റ കേസില്‍ ഇടപെട്ടത്. ദിലീപിനെ രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘത്തെ ബെഹ്‌റ നിരന്തരം സമ്മര്‍ദം ചെലുത്തിയതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപിനെതിരെ അന്വേഷണം പോകാതിരിക്കാനുള്ള ഓരോ ഇടപെടലും ലോക്‌നാഥ് ബെഹ്‌റ നടത്തിയിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ് നടത്താന്‍ കോടതി നല്‍കിയ അനുമതി വൈകിപ്പിക്കാന്‍ പോലും കാരണമായത് ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലാണെന്നാണ് അറിയുന്നത്.

നടന്‍ ദിലീപിന്റെ അറസ്റ്റു നടക്കുന്നതിന് മുന്‍പുള്ള നിര്‍ണായക ദിവസങ്ങളില്‍ ലോക്‌നാഥ് ബെഹ്‌റയും ദിലീപുമായി 22 തവണയാണ് ഫോണില്‍ സംസാരിച്ചത്. കേസിലെ സുപ്രധാന വിവരങ്ങള്‍ ദിലീപിന് ചോര്‍ത്തി നല്‍കിയെന്ന വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 • വിഐപി വിവാദം: ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി!
 • പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
 • നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
 • നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
 • ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
 • തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
 • നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
 • കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
 • പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
 • ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway