സിനിമ

കാവ്യ മാധവനില്‍ നിന്ന് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ വീട്ടില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡ് പുരോഗമിക്കവേ അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്തു.

ദിലീപിന്റെ വീട്ടില്‍ പൊലീസ് നടത്തുന്ന പരിശോധനയില്‍ ഒരു തോക്കും അന്വേഷണ സംഘം തിരയുന്നതായാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നാണ് പൊലീസ് നിലപാട്. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഫ്രീസ് ചെയ്ത് നിര്‍ത്തിയായിരുന്നു ദിലീപ് ഇവര്‍ക്ക് എതിരെ ഭീഷണി മുഴക്കിയത്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നത്.

നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പരാതിയില്‍ ആണ് നടന്‍ ദിലീപിന് എതിരെ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍. തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്‍ശന്‍, സന്ധ്യ, സോജന്‍ എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. • ഡബ്ല്യൂസിസി ആവശ്യപ്പെട്ട ഇന്റേണല്‍ കമ്മിറ്റി 'അമ്മ'യിലുണ്ട്; ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍
 • ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം നേടി മിന്നല്‍ മുരളി
 • നടിയെ ആക്രമിച്ച കേസില്‍ നിര്‍മാതാവ് ആന്റോ ജോസഫിനെ വീണ്ടും വിസ്തരിക്കും
 • കോവിഡ് പ്രതിസന്ധി: തീയേറ്റര്‍ റിലീസുകള്‍ നീട്ടുന്നു; സല്യൂട്ടും നാരദനും മാറ്റി
 • നാമെല്ലാവരും മുറിവേറ്റവര്‍; മഞ്ജുവെടുത്ത ചിത്രം പങ്കുവെച്ച് ഭാവന
 • പ്രചരിക്കുന്നത് കെട്ടുകഥകള്‍; ഞങ്ങള്‍ ആരോഗ്യത്തോടേയും സന്തോഷത്തോടേയും ഇരിക്കുന്നു: ഭാമ
 • മൗനി റോയ് മലയാളത്തിന്റെ മരുമകളാവുന്നു
 • ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ബാധിക്കാന്‍ സാധ്യതയുള്ള പലരുമുണ്ട്; ഭാഗ്യലക്ഷ്മി
 • സിദ്ദിഖിന് എതിരെ പള്‍സര്‍ സുനി നടത്തിയ ഗുരുതര പരാമര്‍ശം പരിശോധിക്കുമെന്ന് ബാബുരാജ്
 • ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല; എന്‍.എസ് മാധവന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway