യു.കെ.വാര്‍ത്തകള്‍

കോവിഡ് പാസുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റദ്ദാക്കും! അടുത്ത മാസത്തോടെ കൂടുതല്‍ ഇളവുകള്‍

വിവാദമായ കോവിഡ് സര്‍ട്ടിഫിക്കേഷന്‍ പാസുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ കേസുകളില്‍ അയവ് വരുന്ന സാഹചര്യത്തില്‍ കോവിഡ്-19 സര്‍ട്ടിഫിക്കേഷന്‍ ആവശ്യമല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കിയതോടെയാണ് പാസുകളുടെ ആവശ്യം ഇല്ലാതാകുന്നത്.

26ന് പ്ലാന്‍ ബി നിയമങ്ങള്‍ പുനഃപ്പരിശോധിക്കുമ്പോള്‍ വര്‍ക്ക് ഫ്രം ഹോം നിബന്ധന ഒഴിവാക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. ഫെബ്രുവരി മാസത്തോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന മാത്രമാകും നിലവിലുണ്ടാകുന്ന ഏക വിലക്ക്.

ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും ഇന്‍ഫെക്ഷന്‍ ചുരുങ്ങുന്നതായി പ്രചോദനമേകുന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ജാവിദ് എംപിമാരോട് പറഞ്ഞു. എന്‍എച്ച്എസ് ഇതുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ സമ്മര്‍ദത്തിലൂടെ കടന്നുപോകുകയാണെങ്കിലും കോവിഡ് ബാധിച്ച് ഇന്റന്‍സീവ് കെയറിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നില്ലെന്നതാണ് ആശ്വാസമാകുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നുമില്ല. ഒമിക്രോണ്‍ ഭീതിയിലാണ് വാക്‌സിനെടുത്ത രേഖയോ, നെഗറ്റീവാണെന്ന് തെളിയിക്കുകയോ ചെയ്ത് വേണം ഇംഗ്ലണ്ടിലെ നൈറ്റ് ക്ലബുകളിലും, വലിയ പരിപാടികള്‍ക്കും ആളുകള്‍ പ്രവേശിക്കാനെന്ന നിബന്ധന നടപ്പാക്കിയത്.

വ്യാഴാഴ്ച പ്രതിദിന കേസുകളില്‍ 40 ശതമാനത്തോളമാണ് കുറവ് വന്നിരിക്കുന്നത്. 109,133 പോസിറ്റീവ് കേസുകളാണ് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പോസിറ്റീവ് ടെസ്റ്റുകളില്‍ ആഴ്ചതോറും കുറവ് വരുന്നത്.

 • യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്
 • യുകെയില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി ശവസംസ്കാര ചെലവ് കുറഞ്ഞു
 • സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും
 • സഹായികളെ ഒഴിവാക്കി കസേര സംരക്ഷിക്കാന്‍ ബോറിസിന്റെ ശ്രമം
 • ബോറിസിന്റെ പിന്‍ഗാമിയായി സുനകിനെ ഉയര്‍ത്തിക്കാട്ടി ബ്രീട്ടിഷ് മാധ്യമങ്ങള്‍
 • മഹാമാരിക്കിടെ യുകെയുടെ സമ്പദ്ഘടന നവംബറില്‍ 0.9% വളര്‍ച്ച നേടി!
 • നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
 • പുകഞ്ഞകൊള്ളി പുറത്ത്; പീഡനക്കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി വിചാരണ നേരിടണം
 • ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് 'വെള്ള പാര്‍ട്ടി': രാജ്ഞിയോട് ക്ഷമാപണവുമായി ഡൗണിംഗ് സ്ട്രീറ്റ്
 • ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway