സിനിമ

മൗനി റോയ് മലയാളത്തിന്റെ മരുമകളാവുന്നു

നാഗകന്യകയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു. ദുബായ് ആസ്ഥാനമായ മലയാളി ബാങ്കര്‍ സൂരജ് നമ്പ്യാരാണ് വരന്‍. ജനുവരി 27ന് ​ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 28ന് സിനിമാ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി സംഘടിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍.

കരണ്‍ ജോഹര്‍, എക്താ കപൂര്‍, മനീഷ് മല്‍ഹോത്ര, ആഷ്‌ക ഗരോഡിയ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ടെന്നും പറയപ്പെടുന്നു. 2006ല്‍ എക്താ കപൂറിന്റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' സീരീസിലൂടെയാണ് മൗനി ശ്രദ്ധ നേടുന്നത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

 • ഡബ്ല്യൂസിസി ആവശ്യപ്പെട്ട ഇന്റേണല്‍ കമ്മിറ്റി 'അമ്മ'യിലുണ്ട്; ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍
 • ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം നേടി മിന്നല്‍ മുരളി
 • നടിയെ ആക്രമിച്ച കേസില്‍ നിര്‍മാതാവ് ആന്റോ ജോസഫിനെ വീണ്ടും വിസ്തരിക്കും
 • കോവിഡ് പ്രതിസന്ധി: തീയേറ്റര്‍ റിലീസുകള്‍ നീട്ടുന്നു; സല്യൂട്ടും നാരദനും മാറ്റി
 • നാമെല്ലാവരും മുറിവേറ്റവര്‍; മഞ്ജുവെടുത്ത ചിത്രം പങ്കുവെച്ച് ഭാവന
 • പ്രചരിക്കുന്നത് കെട്ടുകഥകള്‍; ഞങ്ങള്‍ ആരോഗ്യത്തോടേയും സന്തോഷത്തോടേയും ഇരിക്കുന്നു: ഭാമ
 • ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ബാധിക്കാന്‍ സാധ്യതയുള്ള പലരുമുണ്ട്; ഭാഗ്യലക്ഷ്മി
 • കാവ്യ മാധവനില്‍ നിന്ന് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്
 • സിദ്ദിഖിന് എതിരെ പള്‍സര്‍ സുനി നടത്തിയ ഗുരുതര പരാമര്‍ശം പരിശോധിക്കുമെന്ന് ബാബുരാജ്
 • ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല; എന്‍.എസ് മാധവന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway