നാട്ടുവാര്‍ത്തകള്‍

ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ ശ്രീജിത് പെരുമന നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തത്.

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തു വിട്ടത് റിപ്പോര്‍ട്ടര്‍ ടിവി ആയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കെ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ പ്രകാരം അന്വേഷണം നടന്നുവരികയാണ്. കൂറുമാറിയ സാക്ഷികളുടെ സ്വത്തു വിവരം അന്വേഷിക്കലടക്കം മുന്നോട്ടുപോകുന്നതിനിടെയാണ് ചാനലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയിലെ വീട്, സഹോദരന്‍ അനൂപിന്റ പറവൂര്‍ കവലയിലെ വീട്, നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവിടങ്ങളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

  • ഫാരിസ്- പിണറായി ബന്ധം വീണ്ടും ചര്‍ച്ചയാകുമ്പോള്‍....
  • പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു, പിറ്റേന്ന് അമ്മയും; ചികിത്സാപ്പിഴവെന്ന് ആരോപണം
  • രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
  • ബാറ്റുകൊണ്ടു ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ബുംറ; ദുരന്ത നായകനായി വീണ്ടും ബ്രോഡ്
  • അറസ്റ്റിന് പിന്നില്‍ പിണറായിയുടെ രാഷ്ട്രീയ വൈരാഗ്യം: 'അയാളെ വെടിവച്ച് കൊല്ലണം' ഉഷ ജോര്‍ജ്
  • പീഡന പരാതിയില്‍ പി.സി ജോര്‍ജ് നാടകീയമായി അറസ്റ്റില്‍
  • തട്ടുകടയ്ക്ക് പിഴ: തിരുവനന്തപുരത്തു അഞ്ചംഗ കുടുംബം മരിച്ച നിലയില്‍
  • എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് ജനങ്ങളുടെ സ്ഥാപനം: രാഹുല്‍ഗാന്ധി
  • നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണം- അതിജീവിത ഹൈക്കോടതിയില്‍
  • അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ അടിച്ചു കൊന്നു; 5 പേര്‍ കസ്റ്റഡിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions