യു.കെ.വാര്‍ത്തകള്‍

സമ്പൂര്‍ണ്ണ വാക്‌സിനേഷനെങ്കില്‍ യുകെയിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് വേണ്ട; പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കും


അടുത്തമാസം മുതല്‍ യുകെയിലേക്ക് വരാന്‍ നടപടികള്‍ ലളിതമാകും. പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശ യാത്ര നടത്തുന്ന സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് മടങ്ങിവരവില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 26ന് പ്ലാന്‍ ബി വിലക്കുകള്‍ നീക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ടെസ്റ്റിംഗ് നിയമങ്ങളിലെയും മാറ്റങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ എല്ലാ കോവിഡ് വിലക്കുകളും അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ പ്രതീക്ഷ. രാജ്യത്തെ കോവിഡ് കണക്കുകള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ജാവിദ് പറയുന്നു. പിസിആര്‍ ടെസ്റ്റുകള്‍ അവസാനിപ്പിച്ച ശേഷം നിരവധി കുടുംബങ്ങള്‍ ഹാഫ് ടേം ഹോളിഡേ ബുക്ക് ചെയ്യുന്നുണ്ട്. നാല് പേരടങ്ങുന്ന കുടുംബത്തിന് 300 പൗണ്ടാണ് ഇതുവഴി ലാഭം.

ജനുവരി അവസാനത്തോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള എല്ലാ കോവിഡ് ടെസ്റ്റുകളും നീക്കാനാണ് ആലോചിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായി ബന്ധമുള്ള സ്രോതസ് ടൈംസിനോട് പറഞ്ഞു. പുതിയ ഇളവുകള്‍ കുടുംബങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക സമ്മര്‍ദം ചുരുക്കുമെന്നാണ് പ്രതീക്ഷ.

ഇടവേളയ്ക്കു ശേഷം യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തില്‍ താഴെയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും കോവിഡ് കേസുകള്‍ താഴുന്നുവെന്നാണ് സൂചന. കൂടാതെ നാല് ഹോം നേഷണുകളിലും കേസുകള്‍ ഒരു പോലെ താഴേക്ക് പോകുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്നാണ് വിലയിരുത്തല്‍ . ദൈനംദിന ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞ നിലയിലാണ്.

കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിരട്ടി കുറവാണ് ഇപ്പോഴത്തെ മരണങ്ങള്‍. അതേസമയം സമ്മറില്‍ കോവിഡ് കേസുകളും, ആശുപത്രി പ്രവേശനങ്ങളും വര്‍ദ്ധിക്കുമെന്നാണ് സേജ് ഗ്രൂപ്പിന്റെ പ്രവചനം.
സമ്മറില്‍ തരംഗം കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ആളുകളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കുകയും, വാക്‌സിന്‍ പ്രതിരോധം കുറയുകയും ചെയ്യുമ്പോള്‍ കേസുകള്‍ ഉയരുമെന്നാണ് മോഡലിംഗ് വ്യക്തമാക്കുന്നത്.

  • ഹാരിയുടെയും മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; ജീവിതരീതിയും പകര്‍ത്തും
  • കൗണ്‍സില്‍ ടാക്‌സ് അടക്കം പ്രധാനപ്പെട്ട മൂന്ന് നികുതികളില്‍ ഇളവ് നല്‍കാന്‍ ചാന്‍സലര്‍
  • ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ നിന്നും രാജ്ഞി പിന്‍വാങ്ങി; പകരക്കാരിയായി നയിച്ച് കെയ്റ്റ്
  • ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു
  • സ്റ്റുഡന്റ് ലോണുകളുടെ കുതിച്ചുയരുന്ന പലിശ നിരക്കിന് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ മന്ത്രിമാര്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ജോലിക്കാര്‍ക്ക് നേട്ടം
  • ഇന്‍കംടാക്‌സില്‍ 1 പെന്‍സ്കുറയ്ക്കാന്‍ സുനാക്; ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാനും സഹായം
  • എനര്‍ജി പ്രൈസ് ക്യാപില്‍ വര്‍ഷത്തില്‍ നാല് തവണ മാറ്റം വരുത്താന്‍ ഓഫ്‌ജെം
  • ബലാല്‍സംഗക്കേസില്‍ കണ്‍സര്‍വേറ്റിവ് എംപി അറസ്റ്റില്‍; നാണക്കേടില്‍ ഭരണകക്ഷി
  • യുകെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയര്‍ കൊച്ചിക്കാരി മേരി റോബിന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions