യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്

18 വയസില്‍ താഴെയുള്ളവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാന്‍ യുകെ. ഇന്നുമുതല്‍ 16, 17 പ്രായത്തിലുള്ള കൗമാരക്കാര്‍ക്ക് ടോപ്പ് അപ്പ് ഡോസിനായി ബുക്കിംഗ് നടത്താം. തിങ്കളാഴ്ച മുതലാണ് ഇവര്‍ക്കായുള്ള നാഷണല്‍ ബുക്കിംഗ് സര്‍വീസ് ആരംഭിക്കുന്നത്. ഏകദേശം 40,000 പേര്‍ക്കാണ് വാക്‌സിന്‍ പ്രോഗ്രാമിന്റെ പുതിയ ഘട്ടത്തില്‍ വാക്‌സിനെടുക്കാന്‍ കഴിയുക.

ക്ലിനിക്കല്‍ പ്രശ്‌നങ്ങളുള്ള 16, 17 വയസുകാര്‍ക്കാണ് ബൂസ്റ്റര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഒമിക്രോണ്‍ ബാധിച്ച് രോഗബാധിതരാകുന്നതില്‍ നിന്നും സുരക്ഷ നല്‍കാന്‍ രണ്ട് ഡോസ് വാക്‌സിന് സാധിക്കുന്നില്ലെന്ന കണ്ടെത്തല്‍ വന്നതോടെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പ്രയോജനപ്പെടുത്തി ബൂസ്റ്റര്‍ വിപുലമാക്കുന്നത്.

വേരിയന്റിന് എതിരെ ബൂസ്റ്റര്‍ മികച്ച സുരക്ഷ നല്‍കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രായവിഭാഗത്തിലുള്ള കൂടുതല്‍ പേര്‍ക്ക് വരുന്ന ആഴ്ചകളില്‍ ബൂസ്റ്റര്‍ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത് മൂന്ന് മാസം പിന്നിടുമ്പോഴാണ് ടോപ്പ് അപ്പ് ലഭിക്കുക.

യോഗ്യരായ 16, 17 വയസുകാരിലേക്ക് എന്‍എച്ച്എസ് വാക്‌സിനേഷന്‍ പ്രോഗ്രാം ദീര്‍ഘിപ്പിക്കുകയാണെന്ന് എന്‍എച്ച്എസ് വാക്‌സിനേഷന്‍ പ്രോഗ്രാം ഡെപ്യൂട്ടി ലീഡും, ജിപിയുമായ ഡോ. നിക്കി കനാനി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ബൂസ്റ്റര്‍ ബുക്ക് ചെയ്യാം.

  • ഫോണ്‍ ഉപയോഗം പിടിക്കാന്‍ എ ഐ സ്പീഡ് ക്യാമറ കൂടുതല്‍ റോഡുകളിലേക്ക്
  • 100 ദിവസം നീളുന്ന വില്ലന്‍ ചുമ യുകെയില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്
  • സ്വതന്ത്ര വ്യാപാര കരാര്‍: ഇന്ത്യന്‍ പ്രതിനിധികള്‍ ലണ്ടനില്‍ ചര്‍ച്ചയില്‍
  • യുകെയില്‍ നിന്നുള്ളവര്‍ക്ക് ഇ യു രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവിനായി ചര്‍ച്ച
  • രാജ്യത്തെ 'സിക്ക് നോട്ട് കള്‍ച്ചര്‍’ അവസാനിപ്പിക്കുമെന്ന് സുനക്; ജിപിമാര്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അധികാരം നഷ്ടമാകും
  • അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കി ഹാരി രാജകുമാരന്‍
  • വീട്ടിലുള്ള പ്രായമായവരെയും അംഗവൈകല്യം വന്നവരെയും പരിചരിക്കാന്‍ 4200 പൗണ്ട് കെയറര്‍ അലവന്‍സ്
  • കേംബ്രിഡ്ജ് ഷെയറില്‍ രഹസ്യ കഞ്ചാവ് ഫാക്ടറി; രണ്ട് അടിമ പണിക്കാരെ മോചിപ്പിച്ചു
  • സ്‌കോട്ട്‌ ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
  • ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക്!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions