നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ 'മാഡ'ത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിച്ച് പോലീസ്. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതാണ് വീണ്ടും 'മാഡ'ത്തിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണം.

ദിലീപ് സുഹൃത്ത് ബൈജുവിനോട് 'സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല' എന്നും 'ഒരു പെണ്ണ്‌ അനുഭവിക്കേണ്ടതാണ്‌'എന്നും 'അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍തന്നെ റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്തു.

'മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്’ എന്ന് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 'കേസില്‍ മാഡത്തിന് വലിയ പങ്കില്ല' എന്നായിരുന്നു സുനിപിന്നീട് പറഞ്ഞത്. ഇതോടെ 'മാഡ'ത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചു, പിന്നാലെ അന്വേഷണവും നിലച്ചു. ഇതിനാണ് വീണ്ടും തുടക്കമാകുന്നത്.

ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. നിലവില്‍ കേസില്‍ പ്രഥമപരിഗണന 'വി.ഐ.പി' യെ കണ്ടെത്തുക എന്നതിലാണ്. കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന വ്യക്തിയും പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണിയാള്‍. വി.ഐ.പിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അടുത്ത തലത്തില്‍ 'മാഡ'ത്തിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കും. വി.ഐ.പിയെ കണ്ടെത്തുന്നതിനുള്ള ശബ്ദ സാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കോട്ടയം സ്വദേശിയായ ആളെയാണ് സംശയിക്കുന്നത്.

 • നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
 • 'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
 • വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
 • പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
 • പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
 • 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയില്‍ മോചനം
 • നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു; 50000 പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
 • നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൊച്ചിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
 • കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
 • 'ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാര്‍ പറയുന്നത് കള്ളം': ശരത്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions