ആരോഗ്യം

ഒമിക്രോണിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നു, 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു

ലോകത്തെ പ്രതിരോധത്തിലാക്കിയ ഒമിക്രോണിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവില്‍ 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. 10 ആഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ലോകമെങ്ങും പടര്‍ന്നത്.

കഴിഞ്ഞ മാസം ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളില്‍ 93 ശതമാനത്തില്‍ അധികവും ഒമിക്രോണ്‍ വകഭേദമാണ്. ഒമൈക്രോണിന് BA.1, BA.1.1, BA.2, BA എന്നിങ്ങനെ ഉപവകഭേദങ്ങള്‍ ഉള്ളതായി ഡബ്ല്യു.എച്ച്.ഒയുടെ പ്രതിവാര എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആദ്യം കണ്ടെത്തിയ BA.1, BA.1.1 എന്നിവയേക്കാള്‍ വേഗത്തിലാണ് BA.2 വ്യാപിക്കുന്നത്. ഈ ഉപവകഭേദത്തിന് കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചട്ടുള്ളതായും, മനുഷ്യ ശരീരത്തിലേക്കു പ്രവേശിക്കുന്ന സ്‌പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. ചില രാജ്യങ്ങളില്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്ന ഒമിക്രോണ്‍ കേസുകളില്‍ പകുതിയിലധികവും ഈ ഉപവകഭേദമാണ്.

ഒമിക്രാണ്‍ വകഭേദത്തേക്കാള്‍ വേഗത്തില്‍ പകരാന്‍ സാധ്യത ഉള്ളതാണ് BA. 2 എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഉപ വകഭേദങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. നിലവില്‍ കോവിഡ് ഒരു അപകടകരമായ രോഗമായി തുടരുകയാണെന്നും ആളുകള്‍ ജാഗ്രത തുടരണമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.

സമീപ ഭാവിയിലൊന്നും കോവിഡ് ദുരിതം വിട്ടു പോകില്ലെന്ന് ചുരുക്കം.

 • സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ദിവസം ഒരു മണിക്കൂര്‍ കുറയ്ക്കുന്നത് ഉത്കണ്ഠ മാറ്റും, ജീവിതത്തില്‍ സംതൃപ്തി കൂടും!
 • ജീവന്‍രക്ഷാ സ്കാനുകള്‍ക്കായി രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഹൃദ്രോഗികള്‍ മരിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ്
 • രാത്രി 10 നും 11 നും ഇടയില്‍ ഉറങ്ങാന്‍ കിടക്കുന്നത് ഏറ്റവും ഉത്തമം; ഹൃദ്രോഗ സാധ്യത 25% വരെ കുറയ്ക്കുമെന്ന് പഠനം
 • 2030 ഓടെ ബ്രിട്ടനില്‍ പത്തില്‍ ഒരാള്‍ പ്രമേഹ രോഗി: പൊണ്ണത്തടി രോഗത്തിന്റെ എണ്ണം ഇരട്ടിയാക്കുന്നു
 • രണ്ടാം തരംഗം യുവാക്കളെ ആക്രമിച്ചപ്പോള്‍ മൂന്നാം തരംഗം കുട്ടികളെ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെ ഭയക്കേണ്ട- യുകെ മെഡിസിന്‍സ് റെഗുലേറ്റര്‍
 • യുകെയിലെ മലയാളികളടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ വൈറ്റമിന്‍ ഡി ' ഭയപ്പെടുത്തുന്ന' അളവില്‍ കുറവ്, പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടികൂടും
 • ഡെങ്കിപ്പനി കോവിഡിനെതിരെ പ്രതിരോധശേഷി നല്‍കുമെന്ന് പഠനം
 • കോവിഡ് ബാധ; ആഗോളമായി സ്ലീപ്പിങ് സിക്ക്‌നെസ് ഉണ്ടായേക്കുമെന്ന് ഗവേഷകര്‍
 • ലോക്ക്ഡൗണ്‍ : 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുമെന്നു റിപ്പോര്‍ട്ട്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions