സ്പിരിച്വല്‍

ലിവര്‍പൂളില്‍ ക്നാനായ കാത്തലിക് മിഷന്‍ ഉദ്ഘാടനവും തിരുനാളും മാര്‍ച്ച് 5ന്

ലിവര്‍പൂള്‍ : ലിവര്‍പൂള്‍ പയസ് X ക്നാനായ കാത്തലിക് മിഷന്‍ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളും മാര്‍ച്ച് 5 ശനിയാഴ്ച നടത്തപ്പെടുന്നു. ലിവര്‍പൂളിലെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷന്‍ സ്ഥാപനം, 1911-ല്‍ ക്നാനായക്കാര്‍ക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നല്‍കിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

തിരുനാളിനു മുന്നോടിയായി പ്രസിദേന്തി വാഴ്ച്ച നാളെ (ഞായറാഴ്ച) വിസ്റ്റണ്‍ സെന്റ് ലിയോ ദേവാലയത്തില്‍ (St. Leos Church, Lickers La, Prescot L35 3PN) നടക്കും.

പ്രധാന തിരുനാള്‍ ദിനമായ മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റവും, തുടര്‍ന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ തിരുനാള്‍ കുര്‍ബാനയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായിരിക്കും. യുകെയില്‍ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികര്‍ സഹ കാര്‍മികര്‍ ആയിരിക്കും. കുര്‍ബാനമധ്യേ ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ: മാല്‍ക്കം മക്ക് മഹാന്‍ തിരുനാള്‍ സന്ദേശം നല്‍കി മിഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും വേദപാഠം വാര്‍ഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു.

മുന്‍ മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് തേക്ക്നില്‍ക്കുന്നതില്‍ ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഈ പുണ്യ ദിനത്തില്‍ ഇടവക അംഗങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരുവാന്‍ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ സജി മലയില്‍ പുത്തന്‍പുര, കൈക്കാരന്മാരായ മോള്‍സി ഫിലിപ്പ്, ബേബി ജോസഫ്, സജി തോമസ് എന്നിവര്‍ അറിയിച്ചു.

തിരുനാള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ്

St. Luke Catholic Church,147 Shaw Ln, Prescot L35 5AT

  • യുകെയിലെ 'മലയാറ്റൂര്‍ തിരുന്നാള്‍' നാളെ; തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മുതല്‍
  • മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് നാളെ തുടക്കം: വിഥിന്‍ഷോ ഫോറം സെന്ററില്‍ സൂപ്പര്‍ മെഗാഷോ
  • ബെഥേസ്ഥ പെന്ത ക്കോസ്തല്‍ ഫെല്ലോഷിപ്പ് നടത്തുന്ന എംപവര്‍ മെന്റ് നൈറ്റ് നാളെ വാറ്റ്‌ഫോര്‍ഡില്‍
  • യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭക്ക് മാഞ്ചസ്റ്ററില്‍ പുതിയ ദൈവാലയം: റാഫിള്‍ ടിക്കറ്റ് വില്പന ആരംഭിച്ചു
  • പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ആന്തരിക സൗഖ്യ ധ്യാനം 17 മുതല്‍; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും
  • ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ. മാത്യു പിണക്കാട്ട്, ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവരും
  • അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം അവിസ്മരണീയമായി
  • ആരാധനാക്രമജീവിതം പ്രേക്ഷിതപ്രവര്‍ത്തനപരമാണ്; ആര്‍ച്ച്ബിഷപ്പ് ഗുജറോത്തി
  • മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ശേഖരണത്തിന്റെ ആദ്യ ടിക്കറ്റ് വില്പന
  • ഹാംഷയര്‍ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ഞായറാഴ്ച വി.കുര്‍ബാന അര്‍പ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions