വിദേശം

പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന്‍

കാബൂള്‍: പുരുഷന്മാരുടെ ഒപ്പമല്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര- അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്നാണ് താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന്‍ സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.

പുരുഷന്മാരുടെ 'തുണയില്ലാതെ' വിമാനത്താവളത്തിലെത്തുന്ന, എന്നാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്ര ചെയ്യാമെന്നും ഇതില്‍ പറയുന്നുണ്ട്. വിഷയത്തില്‍ മന്ത്രാലയ വൃത്തങ്ങളുടെ നേരിട്ടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.

നേരത്തെ, അഫ്ഗാനില്‍ നിന്നും വിദേശത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം പുരുഷനായ ഒരു കുടുംബാംഗം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞിരുന്നു.

പെണ്‍കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം അനുവദിച്ച, പിന്നീട് ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് ഇപ്പോള്‍ സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യം തടയുന്ന താലിബാന്റെ നിര്‍ദ്ദേശം പുറത്ത് വന്നിരിക്കുന്നത്.

 • കോപ്പന്‍ഹേഗനിലെ ഷോപ്പിംഗ് സെന്ററില്‍ യുവാവിന്റെ വെടിവയ്പ്പ്; നിരവധി മരണം
 • ലൈംഗിക പീഡനം: എപ്സ്റ്റീന്റെ കൂട്ടാളി ജിസെലിന്‍ മാക്‌സ്‌വെലിന് 20 വര്‍ഷം തടവ്
 • ടെക്‌സസില്‍ 46 കുടിയേറ്റക്കാര്‍ ട്രക്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍
 • റഷ്യക്കെതിരെ പുതിയ സഹകരണം പ്രഖ്യാപിച്ച് ജി7 നേതാക്കള്‍
 • അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം; മുന്നൂറോളം പേര്‍ മരിച്ചു
 • വിദേശ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എയര്‍പോര്‍ട്ടില്‍ തള്ളി, ഓസ്‌കര്‍ ജേതാവ് അറസ്റ്റില്‍
 • യുക്രൈനിന്റെ ഇ.യു അംഗത്വം: ആദ്യ ചുവടുമായി യൂറോപ്യന്‍ കമ്മിഷന്‍
 • വെംബ്ലിയില്‍ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ പഞ്ഞിക്കിട്ടു മെസിയും പിള്ളേരും
 • നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണു
 • യു.എസിലെ സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions