ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ഏപ്രില്‍ 9 ശനിയാഴ്ച മുതല്‍ 16 വരെ അള്‍ബെര്‍ട്ട് റോഡിലുള്ള ഓള് സെയിന്റ്സ് പള്ളിയില്‍. (All saints Church, Alberts Road, Stechford, Brimingham, B33 8 UA)
ശനിയാഴ്ച 10.30 നു ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു
ഫാ. സജന് മാത്യു വിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും. ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.
ഏപ്രില്‍ 15 ദു:ഖവെള്ളിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും
ഏപ്രില്‍ 16 ശനിയാഴ്ച വൈകുന്നേരം 5 ന് സന്ധ്യാ പ്രാര്‍ത്ഥനയും,ഉയര്പ്പുപെരുന്നാളിന്റെ
പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാ മിലും പരിസരപ്രദേശങ്ങളിലും ഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയും ഭാരവാഹികള്‍ ക്ഷണിച്ചു.
കുടുതല്‍ വിവരങ്ങള്‍ക്കു
വികാരി : ഫാ. സജന് മാത്യു 07442008903
സെക്രട്ടറി സാജു വര്‍ഗീസ്: 079832021220
ട്രസ്റ്റി സിബിന് ഏലിയാസ്: 07730065207