വിദേശം

ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ

ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ചും യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തിയും ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ കൂരിരുട്ടില്‍ കഴിയുന്ന യുക്രൈന്‍ ജനതയാക്കായി ഈ രാത്രി പ്രാര്‍ത്ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയേകുന്ന തിരുനാളില്‍, സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നിയായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സന്ദേശം.

യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തിയ പാപ്പ, ദൈന്യതയുടെ നാളുകളില്‍ യുക്രൈന്‍ ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ചു. കഴിഞ്ഞ മാസം റഷ്യന്‍ സൈന്യം തടവിലാക്കപ്പെടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത മെലിറ്റോപോളിലെ മേയര്‍ ഇവാന്‍ ഫെഡോറോവും കുടുംബവും കുര്‍ബാനയില്‍ പങ്കെടുത്തു. മൂന്ന് യുക്രൈനിയന്‍ പാര്‍ലമെന്റ് അംഗങ്ങളും പളളിയില്‍ എത്തിയിരുന്നു.

യുക്രൈയിന്‍ ഭാഷയില്‍ 'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുര്‍ബാനനയക്ക് ഫ്രാന്‍സീസ് പാപ്പ നേതൃത്വം നല്‍കിയില്ല. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്‍വശത്ത് ഒരു വലിയ വെള്ളക്കസേരയില്‍ ഇരുന്നാണ് തന്റെ പ്രസംഗം വായിച്ചത്. ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ 5500 വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തിയിരുന്നു. നിങ്ങള്‍ ജീവിക്കുന്ന ഈ ഇരുട്ടില്‍, മിസ്റ്റര്‍ മേയറെ, പാര്‍ലമെന്റംഗങ്ങളെ, യുദ്ധത്തിന്റെ, ക്രൂരതയുടെ കനത്ത ഇരുട്ടില്‍, ഞങ്ങള്‍ എല്ലാവരും ഈ രാത്രിയില്‍ നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ കമ്പനിയും പ്രാര്‍ത്ഥനയും നിങ്ങള്‍ക്ക് നല്‍കാനും നിങ്ങളോട് പറയാനും മാത്രമേ കഴിയൂ: 'ധൈര്യം! ഞങ്ങള്‍ നിങ്ങളെ അനുഗമിക്കുന്നു!' ഞങ്ങള്‍ ഇന്ന് ആഘോഷിക്കുന്ന ഏറ്റവും വലിയ കാര്യം നിങ്ങളോട് പറയുക' എന്നായിരുന്നു സന്ദേശം.

  • കോപ്പന്‍ഹേഗനിലെ ഷോപ്പിംഗ് സെന്ററില്‍ യുവാവിന്റെ വെടിവയ്പ്പ്; നിരവധി മരണം
  • ലൈംഗിക പീഡനം: എപ്സ്റ്റീന്റെ കൂട്ടാളി ജിസെലിന്‍ മാക്‌സ്‌വെലിന് 20 വര്‍ഷം തടവ്
  • ടെക്‌സസില്‍ 46 കുടിയേറ്റക്കാര്‍ ട്രക്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍
  • റഷ്യക്കെതിരെ പുതിയ സഹകരണം പ്രഖ്യാപിച്ച് ജി7 നേതാക്കള്‍
  • അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം; മുന്നൂറോളം പേര്‍ മരിച്ചു
  • വിദേശ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എയര്‍പോര്‍ട്ടില്‍ തള്ളി, ഓസ്‌കര്‍ ജേതാവ് അറസ്റ്റില്‍
  • യുക്രൈനിന്റെ ഇ.യു അംഗത്വം: ആദ്യ ചുവടുമായി യൂറോപ്യന്‍ കമ്മിഷന്‍
  • വെംബ്ലിയില്‍ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ പഞ്ഞിക്കിട്ടു മെസിയും പിള്ളേരും
  • നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണു
  • യു.എസിലെ സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions