വിദേശം

'ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍': 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെ കണ്ടെത്തി മൊബൈല്‍ മെഡിക്കല്‍ സംഘം

ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെ മൊബൈന്‍ മെഡിക്കല്‍ സംഘം കണ്ടെത്തി. 121 വയസ് പിന്നിട്ട ബ്രസീലിയന്‍ മുതുമുത്തശ്ശിയെയാണ് കണ്ടെത്തിയത്. മരിയ ഗോമസ് ഡോസ് റെയ്‌സ് ആണ് അത്. മരിയ ഗോമസ് ഡോസ് റെയ്‌സിന്റെ വസതിയായ ബോം ജീസസ് ദ ലാപയിലേക്ക് മൊബൈല്‍ മെഡിക്കല്‍ ടീമിനെ അയച്ചപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ഗോമസ് ഡോസ് റെയ്‌സ് 1900 ജൂണ്‍ 16-ന് ബെലാ വിസ്റ്റയിലെ ബോം ജീസസ് ദ ലാപ ഗ്രാമത്തിലാണ് ജനിച്ചതെന്ന് അവളുടെ ജനന സര്‍ട്ടിഫിക്കറ്റ് പറയുന്നു. ബ്രസീലിയന്‍ വാര്‍ത്താ ഔട്ട്ലെറ്റ് G1 അനുസരിച്ച്, അവര്‍ ഇപ്പോഴും അവരുടെ ചെറിയ പട്ടണത്തില്‍ താമസിക്കുന്നു.

ഗോമസിന്റെ എല്ലാ കുട്ടികളും മരിച്ചു, ഇപ്പോള്‍ ചെറുമകള്‍ സെലിയ ഗോമസിനൊപ്പമാണ് താമസിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് വരെ ഭക്ഷണം ഒരുക്കാനും അലക്കുവാനും കുര്‍ബാനയില്‍ പങ്കെടുക്കുവാനും മുത്തശ്ശി സജീവമായിരുന്നുവെന്ന് സെലിയ പറഞ്ഞു. തന്റെ ജീവിതം ഇപ്പോള്‍ മുത്തശ്ശിയെ പരിപാലിക്കുന്നതിനെ ചുറ്റിപ്പറ്റിയാണെന്ന് അവള്‍ പറയുന്നു.

'മുത്തശ്ശിക്ക് പ്രായക്കൂടുതലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ മുത്തശ്ശി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണെന്ന് അറിയുന്നതു ഞങ്ങള്‍ക്കു അദ്ഭുതമാണ്' - സെലിയ പറയുന്നു.

കൊച്ചുമകളായ വിറ്റോറിയ സ്റ്റെഫാനിയും ഇവാനില്‍ഡെ ഗോമസും ഗോമസ് ഡോസ് റെയിസിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി സഹായിക്കുന്നു.

'മുത്തശ്ശിക്ക് ഇപ്പോഴും പല കാര്യങ്ങളും അറിയാം. അവര്‍ ഞങ്ങളോട് സംസാരിക്കുന്നു,' വിറ്റോറിയ ഗോമസ് പറഞ്ഞു. 'ചിലപ്പോള്‍ താന്‍ ആരാണെന്ന് അവര്‍ മറക്കും. ഇപ്പോള്‍ പലപ്പോഴും അവള്‍ ഓര്‍ക്കുന്നില്ല.' ഗോമസ് ഡോസിന് ആകെ 13 കൊച്ചുമക്കളും അവരുടെ ആറ് മക്കളും ഉണ്ട്, അവരില്‍ ഓരോരുത്തരും മുത്തശ്ശിയില്‍ നിന്ന് വിലപ്പെട്ട പാഠങ്ങള്‍ പഠിച്ചു.

വരാനിരിക്കുന്ന ഒരു കുട്ടിയുടെ ജനനത്തോടെ കുടുംബം അഞ്ചാം തലമുറയിലേക്ക് വികസിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് അവര്‍.

'എനിക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല, 'പഠിക്കൂ പെണ്ണേ,'ആറ് വയസുള്ളപ്പോള്‍ മുത്തശ്ശിയുടെ അടുത്തേക്ക് മാറിയ ഇവാനില്‍ഡെ ഗോമസ് പറഞ്ഞു. 'എനിക്ക് ബിരുദം നേടാനായെങ്കില്‍, അത് എന്റെ മുത്തശ്ശിയില്‍ നിന്ന് എനിക്ക് ലഭിച്ച പ്രോത്സാഹനമാണ്'

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118 വയസുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈല്‍ റാന്‍ഡനാണ്. 1904 ഫെബ്രുവരി 11 നാണ് അവര്‍ ജനിച്ചത്. ഏപ്രില്‍ 19 ന് അവളുടെ മരണത്തെത്തുടര്‍ന്ന് റെക്കോര്‍ഡ് കീപ്പിംഗ് രജിസ്ട്രിയില്‍ ജപ്പാനിലെ 119 കാരിയായ കെയ്ന്‍ തനകയാണ് ഉള്ളത്.

പട്ടികയില്‍ ഗോമസ് ഡോസ് റെയ്‌സിന്റെ സ്ഥാനം സ്ഥിരീകരിക്കുന്നതിന്, 4,000 ബ്രസീലിയന്‍ റിയാസ് (ഏകദേശം 800 ഡോളര്‍) നല്‍കുകയും പ്രായം തെളിയിക്കുന്ന നിയമപരമായ രേഖകള്‍ ഗിന്നസിന് നല്‍കുകയും വേണം.

 • യൂറോപ്യന്‍ അതിര്‍ത്തിയില്‍ ആണവായുധങ്ങള്‍ നിരത്തുമെന്ന് റഷ്യയുടെ ഭീഷണി
 • നാറ്റോ: ഫിന്‍ലാന്‍ഡിനോടും പുടിന്റെ പ്രതികാര നടപടി
 • ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കി
 • ഫ്രാന്‍സില്‍ 20 വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച; മക്രോണിന് രണ്ടാമൂഴം
 • ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തി മാര്‍പാപ്പ
 • യുക്രൈനില്‍ പുടിനും കൂട്ടരും രാസായുധം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
 • യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പരസ്യപിന്തുണയുമായി മാര്‍പാപ്പ
 • സുരക്ഷാ ഭീഷണി; റഷ്യന്‍ നയതന്ത്രജ്ഞരെ കൂട്ടത്തോടെ പുറത്താക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
 • ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
 • പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions