സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്ക് വേദനയായി 22കാരിയായ മരിയ ബാബുവിന്റെ വേര്‍പാട് . വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ട്രെഷറര്‍ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളാണ് മരിയ. സ്റ്റോക്ക് ഓണ്‍ ട്രെന്റ് റോയല്‍ ആശുപത്രില്‍ വച്ച് ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ചാലക്കുടി സ്വദേശികളാണ് ബാബു തോമസും കുടുംബവും.