വാകത്താനം പുതുശേരി പാറയില്‍ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി കുര്യന് (93) നിര്യാതയായി. പരേത വട്ടച്ചിറയില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് നാല് മണിയ്ക്ക് ചിങ്ങവനം കണ്ണംകുളം കവലയിലെ വസതിയില്‍ ആരംഭിച്ചു അഞ്ചുമണിക്ക് വാകത്താനം പുതുശേരി ക്നാനായ പള്ളിയില്‍ സംസ്കാരം നടക്കും.
മക്കള്‍: കുഞ്ഞൂഞ്ഞമ്മ പുതുപ്പറമ്പില്‍ വാകത്താനം, തങ്കമ്മ വേലംകടവില്‍ കുറിച്ചി, ബേബി ചിലമ്പത്ത്, കുറിച്ചി, സുജ .
സഹോദരങ്ങള്‍: ചാക്കോച്ചന് ചാങ്ങാടത്തില്‍ , കുഞ്ഞമ്മ പാറയില്‍ കുന്നുംപുറം മറിയപ്പിള്ളി, പരേതനായ കുഞ്ഞുഞ്ഞുകുട്ടി ചാങ്ങാടത്തില്‍ ചിങ്ങവനം, അമ്മിണി ഓണാട്ട് ചിങ്ങവനം.