ജന്മനാടിന്റെ ഒരുമയും സ്നേഹവും പങ്കുവയ്ക്കാന്‍ മോനിപ്പള്ളിക്കാര്‍ ജൂലൈ 9ന് കേംബ്രിഡ്ജില്‍ ഒത്തുചേരുന്നു
കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പഞ്ചായത്തിലെ മോനിപ്പള്ളി എന്ന ഗ്രാമത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ പ്രവാസികളുടെ പതിനാലാമത് സംഗമം ജൂലൈ 9ന് കേംബ്രിഡ്ജില്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. എല്ലാ വര്‍ഷവും യുകെയിലെ വിവിധ നഗരങ്ങളില്‍ നടത്തപ്പെടുന്ന സംഗമം ഈ വര്‍ഷം, ലോകപ്രശസ്തമായ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന കേംബ്രിഡ്ജിലാണ്.
ഷിനു നായര്‍- ലേഖ കുടുംബം ആതിഥ്യമരുളുന്ന ഈ സംഗമത്തിലേയ്ക്ക് യുകെയിലെ എല്ലാ മോനിപ്പള്ളിക്കാരും എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മോനിപ്പള്ളിക്കാരെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ച യുകെയിലെ മോനിപ്പള്ളി പ്രവാസികളെ ഈ വര്‍ഷത്തെ സംഗമം മനോഹരവും സന്തോഷപ്രദവുമാക്കുവാന് സംഘാടകര്‍ കേംബ്രിഡ്ജിലേയ്ക്ക് ക്ഷണിച്ചു.