സിനിമ

'സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന്‍

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എണ്‍പതുകളിലെ ജനപ്രിയ നടന്‍ മോഹന്‍. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ 'ഹരാ'എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഈ ചിത്രത്തില്‍ ആര്‍ത്തവ അവധി എന്ന വിഷയം മോഹന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടുള്ള താരത്തിന്റെയും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന.

'ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പത്ര പ്രസ്താവനയില്‍ പറയുന്നു.

ഒരു ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം വിജയ് ശ്രി ജിയാണ് സംവിധാനം ചെയ്യുന്നത്.

 • നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
 • ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
 • നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
 • ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
 • കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
 • 'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
 • വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
 • കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നടി നിഖില വിമല്‍
 • നിക്കി ഗല്‍റാണി- ആദി വിവാഹം തിയതി പുറത്ത്, മുഹൂര്‍ത്തം രാത്രി 11 മണി
 • കോണ്‍ഗ്രസിലെ തമ്മിലടി കണ്ടു മടുത്തു; ഇപ്പോള്‍ കോണ്‍ഗ്രസുകാരിയല്ലെന്ന് മല്ലിക സുകുമാരന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions