സിനിമ

ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍

മികച്ച വേഷങ്ങള്‍ക്കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് രജിഷ വിജയന്‍. ആസിഫ് അലിയും രജീഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ 'എല്ലാം ശരിയാകും' എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇപ്പോഴിതാ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഐറ്റം ഡാന്‍സ് കളിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും, അതിന് കാരണങ്ങളുണ്ടെന്നും രജിഷ പറയുന്നു. 'ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടില്ല എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങള്‍ ഞാന്‍ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതില്‍ പ്രശ്‌നമില്ല

എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കില്‍ ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്‌നം.

ഐറ്റം ഡാന്‍സിലുള്ള എന്റെ പ്രശ്‌നത്തെ കുറിച്ച് പറയുകയാണെങ്കില്‍ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാന്‍സ് മൂവ്‌മെന്റ്‌സുമൊക്കെയാണ്. ഇതൊക്കെ ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്.

അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്.അങ്ങനെ ഒബ്ജക്ടിഫിക്കേഷന്‍ നടത്തുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാന്‍ എനിക്ക് താല്‍പര്യമില്ല.' രജിഷ വിജയന്‍ പറഞ്ഞു.

  • ബിജെപി സ്ഥാനാര്‍ഥിയായ നടന്‍ രവി കിഷന്റെ മകളാണെന്ന അവകാശവാദവുമായി യുവ നടി
  • ബിഗ് ബോസ് താരം ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍
  • 150 കോടി ക്ലബ്ബില്‍ ഇടംനേടി ആടുജീവിതം; സന്തോഷ പോസ്റ്റുമായി പൃഥ്വിരാജ്
  • സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്
  • 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എആര്‍ റഹ്മാന്‍ അല്ല; ​ഗുരുതര ആരോപണവുമായി സംവിധായകന്‍
  • നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന
  • എമ്പുരാന്‍ ഇനി കേരളത്തില്‍; പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്
  • ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
  • അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ബ്ലെസിയുമായി സംസാരിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍
  • 'കൈയില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ' ദിലീപിനെതിരെ ഭാഗ്യലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions